Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരം മൃഗശാലയില്‍ നിന്നും ചാടിപ്പോയ മൂന്നാമത്തെ ഹനുമാന്‍ കുരങ്ങിനെയും കൂട്ടിലാക്കി

Hanuman Monkey
തിരുവനന്തപുരം മൃഗശാലയില്‍ നിന്നും ചാടിപ്പോയ മൂന്നാമത്തെ ഹനുമാന്‍ കുരങ്ങിനെയും കൂട്ടിലാക്കി. നേരത്തേ ചാടിപ്പോയ രണ്ട് കുരങ്ങുകള്‍ ഭക്ഷണം എടുക്കാന്‍ തിരികെ കൂട്ടില്‍ എത്തിയപ്പോഴാണ് പിടികൂടിയത്. ഭക്ഷണവും ഇണയെയും കാട്ടി ആകര്‍ഷിച്ചാണ് രണ്ട് പെണ്‍കുരങ്ങുകളെയും കൂട്ടില്‍ കയറ്റിയത്. കെ എസ് ഇ ബിയുടെ സഹായത്താലാണ് മരത്തിനുമുകളില്‍ നിന്ന് മൂന്നാമത്തെ കുരങ്ങിനെ പിടികൂടിയത്.
 
രണ്ട് ദിവസം മുമ്പാണ് മൃഗശാലയില്‍ നിന്നും മൂന്ന് പെണ്‍ ഹനുമാന്‍ കുരങ്ങുകള്‍ ചാടിപ്പോയത്. ഇവയ്ക്കൊപ്പമുണ്ടായിരുന്ന ആണ്‍കുരങ്ങ് കൂട്ടില്‍ തന്നെയുണ്ടായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റിക്ര്യൂട്ട് ചെയ്തത് 2000 പേരെ, 2 വർഷമായിട്ടും ജോലിയില്ല, ഇൻഫോസിസിനെതിരെ കേന്ദ്രത്തിന് പരാതി