Publish Date: Thu, 25 Jun 2020 (11:24 IST)
Updated Date: Thu, 25 Jun 2020 (11:29 IST)
മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികളെ കോണ്‍ട്രാക്ടറുടെ ഉത്തരവാദിത്വത്തില്‍ ക്വാറന്റൈനിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. യാത്രാപാസില്ലാതെയും ഏറ്റെടുക്കാന്‍ കോണ്‍ട്രാക്ടറില്ലാതെയും ഉള്ള അതിഥി തൊഴിലാളികളെ നിരീക്ഷണ കേന്ദ്രത്തിലേക്ക് അയയ്ക്കും.
ഇവര്‍ക്ക് പോകേണ്ട ജില്ലയിലാവും ക്വാറന്റൈന്‍ സംവിധാനം ഒരുക്കുക. നിലവില്‍ ഇങ്ങനെ എത്തുന്നവരെ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയ ശേഷം മടങ്ങിപ്പോകുന്ന ട്രെയിനുകളില്‍ കയറ്റി വിടുന്ന സ്ഥിതയാണ്. ഇങ്ങനെ തിരിച്ചു വിടരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവിടെ തൊഴിലെടുക്കുന്നതിന് അവസരം നല്‍കാന്‍ ജില്ലാതലത്തില്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.