Webdunia - Bharat's app for daily news and videos

Install App

ഗവർണർ ബിജെപി പ്രസിഡന്റിനെ പോലെ പെരുമാറുന്നു: രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല

അഭിറാം മനോഹർ
വെള്ളി, 17 ജനുവരി 2020 (20:58 IST)
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുപ്രീം കോടതി പൗരത്വ നിയമ ഭേദഗതിയെ ചവറ്റുകൊട്ടയിൽ തള്ളുമെന്നും ഗവർണർ ബിജെപി സംസ്ഥാന പ്രസിഡന്‍റിനെ പോലെ പെരുമാറുന്നെന്നുമായിരുന്നു ചെന്നിത്തലയുടെ വിമര്‍ശനം. കൂടാതെ ഭരണ പ്രതിപക്ഷകക്ഷികൾ ഒന്നിച്ച സംയുക്ത സമരത്തിന്റെ കടയ്‌ക്കൽ കത്തിവെക്കുന്ന സമീപനമാണ് മുഖ്യമന്ത്രി നടത്തിയതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
 
തന്നോട് അനുമതി വാങ്ങാതെ പൗരത്വഭെദഗതി നിയമത്തിനെതിരായി സംസ്ഥാനസർക്കാർ സുപ്രീം കോടതിയെ സമീപിച്ച നടപടിയാണ് ഗവർണറെ ചൊടിപ്പിച്ചത്.മുഖ്യമന്ത്രിയും താനുമടക്കം ആരും ഭരണഘടനയ്ക്ക് മുകളിലല്ലെന്നും ന്നോട് ആലോചിക്കാതെ കേന്ദ്രനിയമത്തിനെിതരെ സുപ്രീം കോടതിയില്‍ പോയ നടപടിയിൽ മുഖ്യമന്ത്രി മറുപടി നൽകണമെന്നുമാണ് വിഷയത്തിൽ ഗവർണറുടെ നിലപാട്. 
 
എന്നാൽ ഇതിനകം മുഖ്യമന്ത്രിയും സീതാറാം യെച്ചൂരിയടക്കമുള്ള മറ്റ് സിപിഎം നേതാക്കളും ഗവർണറെ ചോദ്യം ചെയ്‌ത് രംഗത്തെത്തിയിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷനെ പോലെ അദ്ദേഹം സംസാരിക്കുന്നുവെന്നാണ് എല്ലാവരുടെയും പൊതുവായുള്ള പരാതി. പക്ഷേ ഇതുവരെയും മുഖ്യമന്ത്രിയോ മന്ത്രിമാരൊ കടുത്ത ഭാഷയിൽ ഗവർണറുടെ നടപടിയെ എതിർത്ത് രംഗത്തെത്തിയിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments