Publish Date: Mon, 26 Oct 2020 (10:28 IST)
Updated Date: Mon, 26 Oct 2020 (10:32 IST)
കണ്ണൂര്‍: മൂന്നു കിലോ കഞ്ചാവുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്‌ററ് ചെയ്തു. ന്യൂ മാഹിയിലെ പെരിങ്ങാടി സല്‌സബീല്‍ വീട്ടില്‍ റിഷാബ് എന്ന ഇരുപത്താറുകാരനാണ് പിടിയിലായത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന സിയാദ് എന്നയാള്‍ ഓടിരക്ഷപ്പെട്ടു.
കാറില്‍ കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. തലശേരി കടല്‍പ്പാലം, പുതിയ ബസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നതിന് വിതരണം ചെയ്യാനാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് എക്‌സൈസ് സംഘം പറഞ്ഞു.
കോടിയേരി വയലില്‍ പീടികയില്‍ നടത്തിയ വാഹന പരിശോധനയാണ് കഞ്ചാവ് പിടിക്കാന്‍ സഹായിച്ചത്. കഞ്ചാവ് സംഘം വലിയ തലവേദന ആയതിനെ തുടര്‍ന്ന് ദിവസങ്ങളോളം നിരീക്ഷണം നടത്തിയ ശേഷമാണ് പ്രതികളെ കഞ്ചാവുമായി പിടിച്ചത്.