Publish Date: Tue, 22 Sep 2020 (17:11 IST)
Updated Date: Tue, 22 Sep 2020 (17:14 IST)
തലസ്ഥാന നഗരിയില്‍ 205 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയിലായി. മെഡിക്കല്‍ കോളേജ് സ്വദേശി ജോയി, വഞ്ചിയൂര്‍ സ്വദേശി സുരേഷ് എന്നിവരാണ് കഞ്ചാവ് കടത്താണ് ഉപയോഗിച്ച കാര്‍ ഉള്‍പ്പെടെ എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് സംഘത്തിന്റെ പിടിയിലായത്.
ആന്ധ്രയില്‍ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത് നെയ്യാറ്റിന്‍കര ഭാഗത്തു നിന്ന് വന്ന കാറിനെ എക്‌സൈസ് സംഘം പിന്തുടര്‍ന്ന് ബാലരാമപുരത്ത് വച്ചാണ് പിടികൂടിയത്. കഞ്ചാവ് കടത്തുകാരുടെ കാറിനു കുറുകെ എക്‌സൈസ് സംഘത്തിന്റെ വാഹനം കുറുകെ ഇട്ടായിരുന്നു ഇവരെ പിടിച്ചത്. തുടര്‍ന്ന് കടത്തുകാരുടെ കാര്‍ മുന്നോട്ടെടുത്തെങ്കിലും റോഡിലെ ഡിവൈഡറില്‍ ഇടിച്ചു നിന്ന്. മല്‍ പിടിത്തത്തിലൂടെയാണ് ഇവരെ എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് സി.ഐ അനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
കാറില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ ഓടിരക്ഷപ്പെട്ടു. പിടിയിലായ സുരേഷ് കണ്ണാടി ഷാജി വധക്കേസിലും രഞ്ജിത്ത് വധക്കേസിലും പ്രതിയാണെന്ന് അധികാരികള്‍ അറിയിച്ചു.
എ കെ ജെ അയ്യര്‍
Publish Date: Tue, 22 Sep 2020 (17:11 IST)
Updated Date: Tue, 22 Sep 2020 (17:14 IST)