നടിമാര്‍ക്കെതിരെയുള്ള ഗണേഷിന്റെ ശബ്ദസന്ദേശം ചോര്‍ന്നതെങ്ങനെ ?; സൈബർ ഏജൻസി അന്വേഷിക്കും

നടിമാര്‍ക്കെതിരെയുള്ള ഗണേഷിന്റെ ശബ്ദസന്ദേശം ചോര്‍ന്നതെങ്ങനെ ?; സൈബർ ഏജൻസി അന്വേഷിക്കും

Webdunia
തിങ്കള്‍, 2 ജൂലൈ 2018 (18:18 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ പ്രതിയായ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് അമ്മയില്‍ നിന്നും രജിവച്ച നടിമാരെ കുറ്റപ്പെടുത്തി കെബി ഗണേഷ് കുമാര്‍ എംഎല്‍എ അയച്ച ശബ്ദസന്ദേശം ചോർന്ന സംഭവം സ്വകാര്യ സൈബർ ഏജൻസി അന്വേഷിക്കും.

അമ്മയുടെ ജനറൽ സെക്രട്ടറിയായ ഇടവേള ബാബുവിന് സംഘടനയുടെ വൈസ് പ്രസിഡന്റുമാരിലൊരാളായ ഗണേഷ് അയച്ച വാട്സ് ആപ്പ് സന്ദേശമാണ് ചോര്‍ന്നത്. ശബ്ദരേഖ പുറത്ത് പോയത് എങ്ങനെയെന്ന് അന്വേഷിക്കുമെന്ന് നേരത്തെ ഗണേഷ് വ്യക്തമാക്കിയിരുന്നു.

രാജിവെച്ച നടിമാര്‍ സിനിമയിലോ സംഘടനയിലോ സജീവമല്ലെന്നും ഇവര്‍ പുറത്ത് പോകുന്നതും പുതിയ സംഘടനയുണ്ടാക്കുന്നതും നല്ല കാര്യമാണെന്നുമാണ് ഇടവേള ബാബുവിന് അയച്ച ശബ്ദ സന്ദേശത്തിൽ ഗണേഷ് പറയുന്നത്.

സംഘടനയുടെ മെഗാ ഷോയിലും ഈ നടിമാര്‍ സഹകരിച്ചിട്ടില്ല. ഈ നടിമാര്‍ സ്ഥിരമായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവരാണ്. നടിമാര്‍ സംഘടനയോടെ ശത്രുത ഉള്ളവരാണ്. സിനിമയിലെ നടീനടന്മാരുടെ ക്ഷേമത്തിന് വേണ്ടിയാണ് അമ്മ രൂപീകരിച്ചത്. ജനപിന്തുണ തേടി പ്രവര്‍ത്തിക്കാന്‍ ഇത് രാഷ്ട്രീയ പ്രസ്ഥാനമല്ലെന്നും ഗണേഷ് സന്ദേശത്തില്‍ പറയുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

ജോലി പോകുമോ?, മൂന്ന് വർഷത്തിനകം ജീവനക്കാരിൽ പകുതിയും എ ഐ ഏജൻ്റാകും, ഇന്ത്യൻ ഐടി മേഖലയെ ഞെട്ടിച്ച് ടിസിഎസ്

ഉന്നതവിദ്യാഭ്യാസ മന്ത്രി സംഘപരിവാറിനു വഴങ്ങുന്നോ? സെനറ്റ് നിയമനം വിവാദത്തിൽ

കെഎസ്ആർടിസിയിലെ സൗജന്യയാത്ര, ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പിന്നീട് മറ്റ് ബസുകളിലും!

എല്ലാം കാണുക

ഏറ്റവും പുതിയത്

ബുള്ളറ്റിനില്‍ കൊലപാതകക്കേസ് പ്രതിയുടെ ചിത്രം; ഒടുവില്‍ തെറ്റ് സമ്മതിച്ച് പിഎസ്സി

നിയന്ത്രണം വിട്ട കാര്‍ ഹൈവേ പട്രോളിംഗ് സംഘത്തിലേക്ക് ഇടിച്ചുകയറി; രണ്ട് പോലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു

ദക്ഷിണ സുഡാന്‍ യാത്രയെ തുടര്‍ന്ന് എബോള ബാധയുണ്ടെന്ന് സംശയം; യുവതിയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ ചെയ്തു

ലോകകപ്പ് സമയത്തെ പവർകട്ട് ഒഴിവാക്കുക; ഫുട്‌ബോൾ പ്രേമികൾക്കായി പ്രതിപക്ഷ നേതാവ്

പുതിയ ഡാം അനുവദിക്കില്ലെന്ന് വിജയ്, മുല്ലപ്പെരിയാറിൽ കേരളത്തിനെതിരെ വിമർശനം

അടുത്ത ലേഖനം
Show comments