Webdunia - Bharat's app for daily news and videos

Install App

ഗജ ആഞ്ഞടിച്ച തമിഴ്നാടിന് കൈത്താങ്ങായി കേരളം; സര്‍ക്കാര്‍ 10 കോടി രൂപയും ഗവര്‍ണര്‍ ഒരു ലക്ഷം രൂപയും നല്‍കി

Webdunia
വ്യാഴം, 29 നവം‌ബര്‍ 2018 (09:41 IST)
ഗജ ചുഴലിക്കാറ്റിന്റെ കെടുതികളാല്‍ കഷ്ടപ്പെടുന്ന തമിഴ്നാട് ജനതയ്ക്ക് കൈത്താങ്ങായി കേരള സർക്കാർ. 10 കോടി രൂപ നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഭക്ഷ്യവസ്തുക്കളും തുണിത്തരങ്ങളും ഉള്‍പ്പെടെ 14 ട്രക്ക് അവശ്യസാധനങ്ങള്‍ തമിഴ്‌നാട്ടിലേക്ക് അയച്ചിട്ടുണ്ട്. 
 
6 മെഡിക്കല്‍ ടീം, 72 കെഎസ്ഇബി ഉദ്യോഗസ്ഥര്‍, രക്ഷാപ്രവര്‍ത്തനത്തില്‍ പരിചയമുള്ള വളണ്ടിയര്‍മാര്‍ എന്നിവരെയും സംസ്ഥാന സര്‍ക്കാര്‍ തമിഴ് നാട്ടിലേക്ക് അയച്ചുകഴിഞ്ഞു. കൂടുതല്‍ സഹായം ആവശ്യമെങ്കില്‍ നല്‍കാന്‍ തയ്യാറാണെന്ന് തമിഴ്‌നാടിനെ അറിയിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
 
ഗജ ചുഴലിക്കൊടുങ്കാറ്റു മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം തന്റെ സമ്പാദ്യത്തില്‍ നിന്ന് ഒരു ലക്ഷം രൂപയും സംഭാവന ചെയ്തിട്ടുണ്ട്. രാഷ്ട്രീയം മാറ്റി വെച്ച് മനുഷ്യനായി ഇടപെടൂ എന്ന് കഴിഞ്ഞ ദിവസം കമൽ ഹാസൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കടമെടുത്ത് മുടിപ്പിക്കുമോ? സതീശൻ സർക്കാർ 100 ദിവസം പിന്നിടുമ്പോൾ കടം 15,000 കോടി കടന്നു !

തലയടിച്ച് തകർത്ത അക്രമി അഭിമുഖവുമായി നടക്കുന്നു, പോലീസ് സ്റ്റേഷൻ ഉപരോധിച്ച് സിജെപി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

മുസ്ലീമാണെന്ന് അറിഞ്ഞപ്പോൾ നേരിട്ടത് ക്രൂര മർദ്ദനം, ഡൽഹി പോലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വനിതാ മാധ്യമപ്രവർത്തകർ

മോദിയുടെ നിശബ്ദത; മണിപ്പൂരിൽ മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ടത് 306 പേർ, 49 പേരെ കാണാനില്ല

ആരാകും വനിതാ കമ്മീഷൻ അധ്യക്ഷ, കോൺഗ്രസിൽ വീണ്ടും ചർച്ചകൾ സജീവം: അയിഷ പോറ്റിയ്ക്കായി വിഡി പക്ഷം, ദീപ്തിക്കായി കെ സി

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജസ്ഥാനിൽ കൊടുങ്കാറ്റായി സിപിഎം; നേഖ നഗരസഭയിൽ ഭരണം പിടിച്ചു, ബിജെപി 13 സീറ്റിൽ ഒതുങ്ങി

ചുമ്മാ പരിഭ്രാന്തി പരത്തരുത്, എ ഐ ആശങ്കകളെ തള്ളി ട്രംപ്, വേഗം കുറച്ചാൽ ചൈനയ്ക്ക് മുൻതൂക്കം ലഭിക്കും

കുട്ടിക്കാലത്ത് ഞാൻ കൃത്യമായി മാങ്ങയുടെ ഞെട്ടിൽ കല്ലെറിഞ്ഞ് വീഴ്തുമായിരുന്നു, ആ ഉന്നം രാഷ്ട്രീയത്തിൽ ഗുണമായി : വി ഡി സതീശൻ

80 ശതമാനം ഇന്ത്യക്കാരും മാംസാഹാരം കഴിക്കുന്നവർ, എന്തിനാണ് ബ്രിക്സിലെ ഭക്ഷണം വെജിറ്റേറിയൻ മാത്രമാക്കിയത് : രാഹുൽ ഗാന്ധി

ഹോർമൂസ് പ്രതിസന്ധി: ഇറാനുമായി ചർച്ചയിൽ പങ്കെടുക്കാൻ തയ്യാറാകാതെ ഗൾഫ് രാജ്യങ്ങൾ, ഒമാനിലെ യോഗം മാറ്റി

അടുത്ത ലേഖനം
Show comments