Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഐസക്കിനെ തള്ളി ജി സുധാകരൻ: വിജിലൻസ് റെയ്‌ഡിൽ ദുരുദ്ദേശമില്ല, സന്തോഷം മാത്രം

ഐസക്കിനെ തള്ളി ജി സുധാകരൻ: വിജിലൻസ് റെയ്‌ഡിൽ ദുരുദ്ദേശമില്ല, സന്തോഷം മാത്രം
, ചൊവ്വ, 1 ഡിസം‌ബര്‍ 2020 (12:11 IST)
കെഎസ്എഫ്ഇ റെയ്‌ഡ് വിവാദത്തിൽ ധനമന്ത്രി തോമസ് ഐസക്കിനെ തള്ളി മന്ത്രി ജി സുധാകരൻ. വിജിലൻസിന് ദുഷ്ട‌ലാക്കില്ലെന്നും തന്റെ വകുപ്പിലും വിജിലൻസ് റെയ്‌ഡ് നടത്തിയിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.
 
കെഎസ്എഫ്ഇ റെയ്‌ഡ് വിഷയത്തിൽ മുഖ്യമന്ത്രി പറഞ്ഞതാണ് ശരി. വിജിലന്‍സിന് ഏത് സമയത്തും അന്വേഷിക്കാം. ചില ക്രമക്കേടുകള്‍ വിജിലന്‍സ് തന്നെ അന്വേഷിക്കണം. സുധാകരൻ വ്യക്തമാക്കി.സാധാരണ അന്വേഷണമാണ് ഇപ്പോൾ കെഎസ്എഫ്ഇ‌യിൽ നടന്നത്. ആറ് മാസം മുമ്പ് 12 പി.ഡബ്ല്യു.ഡി ഓഫീസിലാണ് വിജിലന്‍സ് കയറിയത്. റെയ്‌ഡുകൾ മന്ത്രിയായ എന്നെ ബാദിക്കില്ല. അഴിമതിക്കെതിരെ നടപടിയെടുക്കുന്ന ആളെന്ന നിലയില്‍ വിജിലന്‍സ് അഴിമതി കണ്ടെത്തുന്നത് തനിക്ക് സന്തോഷമേയുള്ളൂ സുധാകരൻ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചങ്ങനാശേരിയില്‍ എല്‍.ഡി.എഫ് - എന്‍.ഡി.എ നേരിട്ട് മത്സരം