Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കെഎസ്എഫ്ഇയിലെ റെയ്ഡ് സ്വകാര്യ സ്ഥാപനങ്ങൾക്കുവേണ്ടി, സർക്കാർ വ്യക്താക്കണം: ആനത്തലവട്ടം ആനന്ദൻ

കെഎസ്എഫ്ഇയിലെ റെയ്ഡ് സ്വകാര്യ സ്ഥാപനങ്ങൾക്കുവേണ്ടി, സർക്കാർ വ്യക്താക്കണം: ആനത്തലവട്ടം ആനന്ദൻ
, ഞായര്‍, 29 നവം‌ബര്‍ 2020 (12:32 IST)
തിരുവനന്തപുരം: കെഎസ്എഫ്ഇയിൽ വിജിലൻസ് നടത്തിയ റെയിഡിൽ സിപിഎമ്മിൽ ഭിന്നത. ഗൂഡാലോചനയുടെ ഭാഗമായണ് റെയ്ഡ് നടന്നതെന്നും ആരാണ് പരാതിയ്ക്കാരെന്ന് സർക്കാർ വെളിപ്പെടുത്തണം എന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദാൻ പറഞ്ഞു. റെയ്‌ഡിന്റെ പ്രത്യാഘാതം എന്തായിരിയ്കും എന്ന് സാമാന്യബുദ്ധി ഉപയോഗിച്ച് ചിന്തിച്ചില്ല എന്നും ആനത്തലവട്ടം ആനന്ദൻ ആരോപണം ഉന്നയിച്ചു.
 
സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾക്ക് വേണ്ടിയാണ് റെയ്ഡ് നടത്തിയ. ഇതിന്റെ പ്രത്യാഘാതങ്ങൾ എന്തായീരിയ്ക്കും എന്ന് സാമാന്യ ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചില്ല. സ്ഥാപനത്തിന്റെ വിശ്വാസ്യത തകർക്കുകയാണ് ലക്ഷ്യം, വിജിലൻസിനെ അവർ ആയുധമാക്കി. എന്താണ് നടക്കുന്നത് എന്ന് സർക്കാർ വ്യക്തമാക്കണം എന്നും ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. കെഎസ്എഫ്ഇയിലെ റെയ്ഡ് ആരുടെ വട്ടാണ് എന്ന രൂക്ഷ വിമർശനവുമായി ധനമന്ത്രി തന്നെ രംഗത്തെത്തിയതിന് പിന്നാലെ നിരവധി നേതാക്കൾ രംഗത്തെത്തുകയാണ്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭൂമി തർക്കം: 11 കാരൻ ഉൾപ്പടെ മൂന്നുപേരെ കൊലപ്പെടുത്തി മൃതദേഹങ്ങൾക്ക് മുകളിലൂടെ ട്രാക്ടർ ഓടിച്ച് ക്രരത