Publish Date: Fri, 23 Sep 2022 (15:09 IST)
Updated Date: Fri, 23 Sep 2022 (15:12 IST)
കണ്ണൂർ: ഹർത്താൽ ദിനത്തിൽ കടകൾ അടപ്പിക്കാനെത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ നാട്ടുകാർ തല്ലിയോടിച്ചു.ഹർത്താൽ അനുകൂലികളെ നാട്ടുകാർ മർദ്ദിച്ച ശേഷം പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
പോപ്പുലർ ഫ്രണ്ടിൻ്റെ ആറ് പ്രവർത്തകർ ചേർന്നാണ് പയ്യന്നൂർ ടൗണിൽ തുറന്ന കടകൾ അടപ്പിക്കാൻ ശ്രമിച്ചത്. സെൻട്രൽ ബസാറിൽ അടപ്പിക്കാനായി എത്തിയപ്പോഴാണ് നാട്ടുകാർ സംഘത്തെ പിടികൂടിയത്. നല്ല രീതിയിൽ മർദ്ദിച്ച ശേഷമാണ് പോലീസിന് കൈമാറിയത്.