Webdunia - Bharat's app for daily news and videos

Install App

48 മണിക്കൂർ പണിമുടക്കിൽ നിന്നും സിനിമാ തിയേറ്ററുകളെ ഒഴിവാക്കണമെന്ന് ഫിയോക്

Webdunia
വെള്ളി, 25 മാര്‍ച്ച് 2022 (17:21 IST)
രണ്ട് ദിവസത്തെ പൊതുപണിമുടക്കിൽ നിന്ന് സംസ്ഥനത്തെ സിനിമാ തിയേറ്ററുകളെ ഒഴിവാക്കണമെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് ആവശ്യപ്പെട്ടു.  കൊവിഡ് വ്യാപനത്തിന് ശേഷം തിയേറ്ററുകൾ പൂർണമായി തുറന്ന വരുന്ന സമയമാണിതെന്നും ഈ ഘട്ടത്തിൽ തിയേറ്ററുകൾ അടച്ചിടുന്നത് തിരിച്ചടിയാകുമെന്നും ഫിയോക് അഭിപ്രായപ്പെട്ടു.
 
ഇന്ധനവില വർധനവടക്കമുള്ള കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ തിങ്കൾ,ചൊവ്വ ദിവസങ്ങളിലാണ് സംയുക്ത തൊഴിലാളി യൂണിയൻ രാജ്യവ്യാപകമായി പണിമുടക്ക് നടത്തുന്നത്. കേരളത്തിൽ   ഇരുചക്ര വാഹനങ്ങൾ ഉൾപ്പടെ സഹകരിക്കാനാണ് ആഹ്വാനം. മോട്ടോർ വാഹനമേഖല, കെ.എസ്.ആർ.ടി.സി, വ്യാപാര മേഖല എന്നിവ പണിമുടക്കാൻ ആഹ്വാനം ചെയ്തതോടെ പൊതുഗതാഗതത്തേയും കടകമ്പോളങ്ങളെയും പണിമുടക്ക് ബാധിക്കും.
 
ട്രെയിനുകൾ സർവ്വീസ് നടത്തുമെങ്കിലും ട്രെയിനുകളിൽ യാത്ര ഒഴിവാക്കി പൊതുജനവും സഹകരിക്കണമെന്നും സംയുക്ത തൊഴിലാളി യൂണിയൻ ആവശ്യപ്പെട്ടിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments