Select Your Language

Notifications

webdunia
webdunia
webdunia
webdunia

എല്ലാ മദ്രസകളിലും ദേശീയഗാനം ആലപിക്കുന്നത് നിർബന്ധമാക്കാനൊരുങ്ങി ഉത്തർപ്രദേശ്

എല്ലാ മദ്രസകളിലും ദേശീയഗാനം ആലപിക്കുന്നത് നിർബന്ധമാക്കാനൊരുങ്ങി ഉത്തർപ്രദേശ്
, വെള്ളി, 25 മാര്‍ച്ച് 2022 (15:08 IST)
ഉത്തർപ്രദേശിലെ എല്ലാ മദ്രസകളിലും നിർബന്ധമായി ദേശീയഗാനം ആലപിക്കണമെന്ന് നിർദേശം നൽകി സംസ്ഥാനത്തെ മദ്രസ ബോർഡ്. സാധാരണ​ഗതിയിൽ ക്ലാസുകള്‍ തുടങ്ങുന്നതിന്നു മുന്‍പ് മദ്രസകളില്‍ പ്രാര്‍ഥന ചൊല്ലാറുണ്ട്. ആ പ്രാർഥനയ്ക്കൊപ്പം ദേശീയഗാനം കൂടി ആലപിക്കണമെന്നാണ് പുതിയ നിർദേശം.
 
മദ്രസാ വിദ്യാര്‍ഥികളിൽ രാജ്യസ്നേഹം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാ​ഗമായാണ് പുതിയ നിർദേശം.സ്വാതന്ത്ര്യദിനത്തില്‍ ദേശീയഗാനം ആലപിക്കുന്നതും ദേശീയപതാക ഉയര്‍ത്തുന്നതും 2017 മുതല്‍ യുപിയിലെ മദ്രസകളില്‍ നിര്‍ബന്ധമാക്കിയിരുന്നു.ഇതിന് പുറമെ മദ്രസകളിൽ സമഗ്രമാറ്റം വരുത്താനുതകുന്ന തീരുമാനങ്ങളാണ് ബോർഡ് കൈക്കൊണ്ടിട്ടുള്ളത്.
 
മദ്രസകളിലെ അധ്യാപകരുടെ ഹാജര്‍, കുട്ടികളുടെ പരീക്ഷകള്‍, അധ്യാപക നിയമനം എന്നിവയിലും വലിയ മാറ്റങ്ങൾ വരുമെന്നാണ് സൂചന. അധ്യാപക നിയമനത്തിന് യോഗ്യതാ പരീക്ഷ നിര്‍ബന്ധമാക്കുമെന്ന് ബോർഡ് അറിയിച്ചു.അധ്യാപകര്‍ക്കും മറ്റ് അനധ്യാപക ജീവനകാര്‍ക്കും ബയോമെട്രിക് ഹാജര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും മദ്രസ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിർഭൂം അക്രമം, സിബിഐ അന്വേഷണത്തിന് ഉത്തരവ്