Publish Date: Mon, 10 Sep 2018 (20:47 IST)
Updated Date: Mon, 10 Sep 2018 (20:48 IST)
ഫസല്‍ വധക്കേസില്‍ കേസ് ഡയറി ഹാജരാക്കാന്‍ സിബിഐക്ക് ഹൈക്കോടതിയുടെ നിര്‍ദേശം. കേസന്വേഷണത്തില്‍ സിബിഐ ഗുരുതര വീഴ്ചവരുത്തിയെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം കണക്കിലെടുത്താണ് കോടതിയുടെനടപടി.
ഫസലിനെ കൊലപ്പെടുത്തിയത് ആർ എസ് എസ് പ്രവര്‍ത്തകരാണെന്ന കുപ്പി സുബീഷിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് സിബിഐ അന്വേഷിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയിൽ വ്യക്തമാക്കി
ഫസല്‍വധവുമായി ബന്ധപ്പെട്ട് ഒരു ആർ എസ് എസ് നേതാവുമായുള്ള സുബീഷിന്റെ സംഭാഷണത്തിന്റെ വീഡിയോദൃശ്യങ്ങളും സിബിഐക്കു കൈമാറിയിട്ടും ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയിൽ ചൂണ്ടിക്കാട്ടി.
ഫസല്‍ വധക്കേസ് സിബിഐയുടെ ഉന്നതതലസംഘം പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഫസലിന്റെ സഹോദരന്‍ അബ്ദുള്‍ സത്താര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസ് കോടതിയുടെ നടപടി.