200 കോടിയുടെ എം ഡി എം എ പിടികൂടി; രാജ്യത്തെ ഏറ്റവും വലിയ ലഹരി വേട്ട കൊച്ചിയില്‍ നിന്ന്

Webdunia
ശനി, 29 സെപ്‌റ്റംബര്‍ 2018 (19:48 IST)
കൊച്ചി: കൊച്ചി നഗരത്തിൽ നിന്നും 200 കോടിയുടെ മെത്തലിൽ ഡയോക്സി മെത്തഫിറ്റമിൻ (എം ഡി എം എ) എക്സൈസ് പിടികൂടി. പാർസൽ സർവീസ് വഴി കടത്താൻ ശ്രമിക്കവെയാണ് 32 കിലോ എം ഡി എം എ എക്സൈസ് പിടികൂടിയത്. 
 
യാതൊരു വിധ പരിശോധനയിലും കണ്ടെത്താത്ത തരത്തിൽ തുണികൾക്കിടയിൽ ഒളിപ്പിച്ച ശേഷം കറുത്ത ഫിലിംകൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു മയക്കുമരുന്നുകൾ കണ്ടെടുത്തത്. എട്ട് വലിയ പെട്ടികളിലായാണ് ലഹരി മരുന്ന് കടത്താൻ ശ്രമിച്ചത്. 
 
എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ എസ് രഞ്ജിത്തിന് ലഭിച്ച് രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. സംഭവത്തിൽ രണ്ടുപേരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായും പ്രതികളെ ഉടൻ പിടികൂടാൻ സാധിക്കുമെന്നും എക്സൈസ് അധികൃതർ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ ലഹരി വേട്ടയാണ് കൊച്ചിയിലുണ്ടായതെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ എസ് രഞ്ജിത്ത് വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ

സ്‌ഫോടനത്തില്‍ 12 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു; പ്രധാനമന്ത്രി മോദിക്ക് ഖത്തര്‍ അമീറില്‍ നിന്ന് ഫോണ്‍ കോള്‍

അയോധ്യക്ഷേത്ര ഫണ്ട് തട്ടിപ്പ് : തിരെഞ്ഞെടുപ്പ് അടുത്ത് നിൽക്കെ ബിജെപിക്ക് വൻ തിരിച്ചടി, സംഘപരിവാറിനുള്ളിലും ഭിന്നത

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

മാസപ്പടി കേസില്‍ പിണറായി സര്‍ക്കാരിന്റെ കാലത്ത് സിഎംആര്‍എല്ലിന് കിട്ടിയ ആനുകൂല്യങ്ങള്‍ ഇഡി അന്വേഷിക്കും

പുരുഷനുമായി രാത്രി വൈകി ഫോണിൽ സംസാരിച്ചതുകൊണ്ട് സ്ത്രീ മോശക്കാരിയാകില്ല: ഡൽഹി കോടതി

കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണി ഉടന്‍ തന്നെ, ധര്‍മേന്ദ്ര പ്രധാന്റെ മന്ത്രി സ്ഥാനം തെറിച്ചേക്കും, രാഘവ് ഛദ്ദ മന്ത്രിസഭയിലേക്ക്..

കരാർ എങ്ങനെ വീണ വിജയന് ലഭിച്ചു?, അന്വേഷണം പിണറായി സർക്കാരിലേക്കും നീട്ടാൻ ഇഡി

തെക്കന്‍ കേരളത്തില്‍ മഴ ശക്തം; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴ കനക്കും

അടുത്ത ലേഖനം
Show comments