Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഇത് ഇങ്ങനെ തുടരാന്‍ അനുവദിക്കാനാവില്ല, പരീക്ഷകള്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത രീതിയിലേക്ക് മാറ്റണം'; കേന്ദ്രത്തോട് സുപ്രീം കോടതി

Computer-based format
ന്യൂഡല്‍ഹി: നീറ്റ് (NEET) പരീക്ഷയുമായി ബന്ധപ്പെട്ട വീഴ്ചകളുടെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. കാര്യങ്ങള്‍ ഇനിയും ഇങ്ങനെ തുടരാന്‍ അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി പരീക്ഷാ വിവാദങ്ങളെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഓര്‍മ്മിപ്പിച്ചു. ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് അലോക് ആരാധെ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.
 
നീറ്റ് (NEET) പരീക്ഷയുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായുണ്ടാകുന്ന പിഴവുകള്‍ക്ക് അറുതി വരുത്തണമെന്ന് കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇക്കാര്യം വളരെ സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് കോടതി അറിയിച്ചു. പരീക്ഷാ നടപടികള്‍ പൂര്‍ണ്ണമായും സുതാര്യവും ചിട്ടയുമാണെന്ന് ഉറപ്പാക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി. പരീക്ഷകള്‍ പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍ അധിഷ്ഠിതമാക്കുന്നതിനെക്കുറിച്ച് കേന്ദ്രത്തില്‍ നിന്ന് കോടതി വിശദീകരണം തേടി. കമ്പ്യൂട്ടര്‍ അധിഷ്ഠിതമാക്കിയാല്‍ വിവരങ്ങളുടെ സുരക്ഷ (ഡാറ്റാ സുരക്ഷ) എങ്ങനെ ഉറപ്പാക്കുമെന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചു

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിഎസ്‌സി പരീക്ഷാ ക്രമക്കേടുകള്‍: അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക് വ്യാപിപ്പിച്ചു