Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ലോ ഫ്ലോര്‍ ബസിന് തീപിടിച്ചു

ksrtc
ksrtc
കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ലോ ഫ്ലോര്‍ ബസിന് തീപിടിച്ചു. തൊടുപുഴയില്‍ നിന്നും എറണാകുളത്തേക്ക് വന്ന ബസിനാണ് തീ പിടിച്ചത്. സംഭവത്തില്‍ ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീ നിയന്ത്രണവിധേയമാക്കിയതായി അധികൃതര്‍ വ്യക്തമാക്കി. ബസ് പൂര്‍ണമായും കത്തി നശിച്ചു. ബസിന് പുറക് വശത്ത് നിന്നുമാണ് തീ പടര്‍ന്നതെന്നാണ് ബസിലെ ജീവനക്കാര്‍ പറയുന്നത്.
 
മുന്നറിയിപ്പ് സംവിധാനം പ്രവര്‍ത്തിച്ചതോടെ ബസിലെ മുഴുവന്‍ യാത്രക്കാരെയും പുറത്തിറക്കി. അപകട സമയത്ത് ബേസില്‍ ഉണ്ടായിരുന്നത് 20 യാത്രക്കാരാണ്. ചിറ്റോര്‍ റോഡില്‍ ഗതാഗതം ഭാഗീകമായി തടസപ്പെട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡിജിറ്റൽ അറസ്റ്റ്, 4 മാസത്തിനിടെ ഇന്ത്യക്കാരിൽ നിന്നും തട്ടിയെടുത്തത് 120 കോടി രൂപ