കെഎസ്‌ആര്‍ടിസി എം പാനല്‍ ജീവനക്കാരുടെ അനിശ്ചിതകാല സമരം ഇന്ന് തുടങ്ങും

Webdunia
തിങ്കള്‍, 21 ജനുവരി 2019 (08:32 IST)
കെ എസ് ആർ ടി സിയില്‍ നിന്നും പിരിച്ചുവിട്ട എം പാനല്‍ ജീവനക്കാരുടെ അനിശ്ചിതകാല സമരം ഇന്ന് തുടങ്ങും. സെക്രട്ടേറിയറ്റിന് മുമ്പിലാണ് സര്‍ക്കാരും തൊഴിലാളി യൂണിയനുകളും വഞ്ചിച്ചെന്നാരോപിച്ചാണ് എം പാനല്‍ ജീവനക്കാര്‍ സമരം നടത്തുന്നത്.
 
3000ത്തിലേറെ പേര്‍ സമരത്തില്‍ പങ്കെടുക്കുമെന്നാണ് സമരക്കാര്‍ അറിയിച്ചിരിക്കുന്നത്. സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടതിനെതിരെ നിയമ പോരാട്ടം തുടരുമ്പോഴും പ്രത്യക്ഷ സമരത്തിലേക്ക് കടക്കുകയാണ് പിരിച്ചുവിടപ്പെട്ടവരുടെ കൂട്ടായ്മ. 
 
പിരിച്ചുവിട്ട നടപടി അശാസ്ത്രീയമെന്നും പുനപരിശോധിക്കണമെന്നും ചൂണ്ടിക്കാട്ടി താത്ക്കാലിക ജീവനക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട ശേഷം 1421 പേര്‍ ജോലിയില്‍ പ്രവേശിച്ചുവെന്നും 71 പേര്‍ സമയം ചോദിച്ചുവെന്നും കെ എസ് ആര്‍ ടി സി കോടതിയെ അറിയിച്ചിരുന്നു. 
 
സമരത്തിന്റെ ഭാഗമായി സെക്രട്ടേറിയേറ്റ് വളയലും ശയനപ്രദക്ഷിണവും നടത്തും. സമരത്തോടും പ്രതിഷേധങ്ങളോടും നിഷേധാത്മക സമീപനമാണ് തൊഴിലാളി യൂണിയനും സര്‍ക്കാരും സ്വീകരിച്ചതെന്ന് പിരിച്ചുവിടപ്പെട്ടവര്‍ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

ജോലി പോകുമോ?, മൂന്ന് വർഷത്തിനകം ജീവനക്കാരിൽ പകുതിയും എ ഐ ഏജൻ്റാകും, ഇന്ത്യൻ ഐടി മേഖലയെ ഞെട്ടിച്ച് ടിസിഎസ്

ഉന്നതവിദ്യാഭ്യാസ മന്ത്രി സംഘപരിവാറിനു വഴങ്ങുന്നോ? സെനറ്റ് നിയമനം വിവാദത്തിൽ

കെഎസ്ആർടിസിയിലെ സൗജന്യയാത്ര, ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പിന്നീട് മറ്റ് ബസുകളിലും!

എല്ലാം കാണുക

ഏറ്റവും പുതിയത്

ബസ് ഓടിക്കുന്നതിനിടെ റീല്‍സ് കണ്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍

ഇനി നാലോ, അഞ്ചോ വർഷങ്ങൾ മാത്രം, മനുഷ്യരുടെ മുഴുവൻ ബുദ്ധിയേയും എ ഐ മറികടക്കുമെന്ന് ഇലോൺ മസ്ക്

സ്ത്രീകളുടെ കമ്പാർട്ട്മെൻ്റിൽ പുരുഷന്മാരുടെ യാത്ര, ജൂലായ് 1 മുതൽ പിഴയായി 2500 രൂപ

സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനം; നിസാരവത്കരിച്ച് ആരോഗ്യമന്ത്രി

ശബരിമലയില്‍ എഐ: തീര്‍ത്ഥാടനകാലത്ത് തിരക്ക് നിയന്ത്രിക്കാന്‍ ക്ഷേത്രത്തില്‍ ഡ്രോണുകളും പ്രവചന സംവിധാനങ്ങളും ഒരുങ്ങുന്നു

അടുത്ത ലേഖനം
Show comments