Publish Date: Wed, 11 Jan 2023 (11:54 IST)
Updated Date: Wed, 11 Jan 2023 (11:57 IST)
മാസം തോറും വൈദ്യുതി നിരക്കുകൾ പരിഷ്കരിക്കാമെന്ന കേന്ദ്രസർക്കാറിൻ്റെ പുതിയ ചട്ടം കേരളത്തിലും നടപ്പാക്കാൻ തീരുമാനം. ഇതോടെ വൈദ്യുതി വില ഉയർന്ന് നിൽക്കുന്ന മാസങ്ങളിൽ നിരക്ക് ഉയരും. ചെലവ് കുറയുന്ന മാസങ്ങളിൽ അതിൻ്റെ പ്രയോജനം ഉപഭോക്താക്കൾക്ക് ലഭിക്കുകയും ചെയ്യും.
കെഎസ്ഇബി ഉൾപ്പടെയുള്ള വിതരണകമ്പനികൾ പുറത്തുനിന്ന് വൈദ്യുതി വാങ്ങുമ്പോൾ വരുന്ന അധികചെലവ് ഉപഭോക്താക്കളിൽ നിന്ന് സർചാർജായി ഈടാക്കണമെന്നാണ് പുതിയ ചട്ടം. ജലവൈദ്യുതി അധികമായി ഉപയോഗിക്കുന്ന മാസങ്ങളിൽ നിരക്ക് വർധന ഒഴിവാക്കാനാകുമെന്ന് കെഎസ്ഇബി അറിയിച്ചു.