Webdunia - Bharat's app for daily news and videos

Install App

ഇ പി ജയരാജന്‍ സി‌പി‌എം സംസ്ഥാന സെക്രട്ടറിയാവുമെന്ന് സൂചന

ജോണ്‍സി ഫെലിക്‍സ്
വ്യാഴം, 4 മാര്‍ച്ച് 2021 (18:31 IST)
ഇ പി ജയരാജന്‍ സി പി എമ്മിന്‍റെ സംസ്ഥാന സെക്രട്ടറിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്നും അറിയുന്നു. സംഘടനാ ചുമതലയിലേക്ക് മാറുന്നതിനാലാണ് ഇ പി ജയരാജന് ഇത്തവണ നിയമസഭാ സീറ്റ് നല്‍കേണ്ടതില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് പ്രഖ്യാപിച്ചതിന് കാരണമെന്നാണ് വിവരം.
 
അഞ്ച് മന്ത്രിമാര്‍ക്ക് സീറ്റ് നല്‍കേണ്ടെന്നാണ് പാര്‍ട്ടി നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. മാത്രമല്ല, എ പ്രദീപ് കുമാര്‍, രാജു ഏബ്രഹാം തുടങ്ങിയ എം എല്‍ എമാര്‍ക്കും ഇത്തവണ മത്സരിക്കാനാവില്ല.
 
ഇ പി ജയരാജനെ കൂടാതെ എ കെ ബാലന്‍, ജി സുധാകരന്‍, ടി എം തോമസ് ഐസക്ക്, സി രവീന്ദ്രനാഥ് എന്നീ മന്ത്രിമാരും മത്സരിക്കേണ്ട എന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിരിക്കുന്നത്. രണ്ട് ടേം എന്ന വ്യവസ്ഥ ഇത്തവണ കര്‍ശനമായി നടപ്പാക്കാനാണ് സെക്രട്ടേറിയറ്റിന്‍റെ തീരുമാനം.
 
ഇതനുസരിച്ച് റാന്നി എം എല്‍ എ രാജു ഏബ്രഹാം, കോഴിക്കോട് നോര്‍ത്ത് എംഎല്‍എ എ പ്രദീപ് കുമാര്‍ എന്നിവര്‍ക്കും മത്‌സരിക്കാനാവില്ല. 
 
ഇ പി ജയരാജന്‍റെ മണ്ഡലമായ മട്ടന്നൂരില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ മത്‌സരിക്കും. മറ്റ് മന്ത്രിമാരുടെ മണ്ഡലങ്ങളിലേക്ക് പുതുമുഖങ്ങള്‍ എത്തുമെന്നാണ് സൂചന. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അറിയിപ്പ്: മലപ്പുറം ജില്ലയിലെ ഈ മണ്ഡലങ്ങളില്‍ 13 ന് പൊതു അവധി

Singles Day 2024: സിംഗിൾ പസങ്കളെ, ഓടി വരു, നിങ്ങൾക്കുമുണ്ട് ആഘോഷിക്കാാൻ ഒരു ദിവസം

ഭാര്യയുടെ വിവാഹേതരബന്ധംമൂലം ഭര്‍ത്താവ് ആത്മഹത്യ ചെയ്താല്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി

അടുത്ത ലേഖനം
Show comments