Publish Date: Mon, 09 May 2022 (14:12 IST)
Updated Date: Mon, 09 May 2022 (14:15 IST)
തിരുവനന്തപുരം ജില്ലയില്‍ മെയ് 17 ന് വോട്ടെടുപ്പ് നടക്കുന്ന പൂവാര്‍ ഗ്രാമപഞ്ചായത്തിലെ അരശുംമൂട്, അതിയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ കണ്ണറവിള, കല്ലറ ഗ്രാമപഞ്ചായത്തിലെ കൊടിതൂക്കിയകുന്ന്, നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ മരുതിക്കുന്ന് എന്നീ വാര്‍ഡുകളില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഡോ.നവ്ജ്യോത് ഖോസ ഉത്തരവിറക്കി. വോട്ടെടുപ്പ് അവസാനിക്കുന്ന ആറ് മണിക്ക് തൊട്ട് മുന്‍പുള്ള 48 മണിക്കൂര്‍ സമയത്തേക്കും വോട്ടെണ്ണല്‍ ദിനമായ മെയ് 18 നുമാണ് സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയത്. മെയ് 17 ന് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.