Webdunia - Bharat's app for daily news and videos

Install App

ഡോ. മുഹമ്മദ് അഷീലിന് പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ നിയമനം, അപ്രധാന തസ്‌തിക

Webdunia
ബുധന്‍, 14 ജൂലൈ 2021 (15:26 IST)
സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റിയ ഡോ.മുഹമ്മദ് അഷീലിന് പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ നിയമനം. അത്യാഹിത വിഭാഗം മെഡിക്കൽ ഓഫീസറായാണ് നിയമനം. സംസ്ഥാനത്തിന്റെ കൊവിഡ് പ്രതിരോധത്തിന് ചുക്കാൻ പിടിച്ച അഷീലിനെ അപ്രധാന തസ്തികയിലേക്ക് മാറ്റിയത് രാഷ്ട്രീയകേരളത്തിൽ വലിയ ചർച്ചയാവുകയാണ്.
 
കേരള സാമൂഹിക സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന ഡോ. മുഹമ്മദ് അഷീല്‍ അഞ്ചുവര്‍ഷത്തെ ഡെപ്യൂട്ടേഷന്‍ അവസാനിക്കാനിരിക്കെ കഴിഞ്ഞയാഴ്ചയാണ് തല്‍സ്ഥാനത്തുനിന്ന് മാറിയത്. 
 
മാതൃവകുപ്പിലേക്ക് മടങ്ങണമെന്ന അഷീലിന്റെ അപേക്ഷപ്രകാരമാണ് ഉത്തരവിറക്കിയത്. മുൻ ആരോഗ്യമന്ത്രി കെകെ ശൈലജ മന്ത്രിസഭയിൽ നിന്നും മാറിയതിന് പുറകെയാണ് അഷീലിനെ അപ്രധാനമായ പദവിയിലേക്ക് സ്ഥലം മാറ്റിയത് എന്നതും ശ്രദ്ധേയമാണ്. നേരത്തെ ശൈലജയുമായി അടുത്തബന്ധമുണ്ടായിരുന്ന ജെന്‍ഡര്‍ പാര്‍ക്ക് സിഇഒ മുഹമ്മദ് സുനീഷിനെ കഴിഞ്ഞദിവസം അംഗന്‍വാടി ക്ഷേമനിധി ബോര്‍ഡിലേക്ക് മാറ്റിയിരുന്നു. ഇരുവരുടെയും മാറ്റങ്ങള്‍ക്കു പിന്നില്‍ സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കളുടെ ഇടപെടലുണ്ടെന്ന ആക്ഷേപം ശക്തമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments