Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഷൂട്ടിങ് അനുമതിയില്ല, ബ്രോ ഡാഡിയടക്കം ഏഴ് സിനിമകളുടെ ചിത്രീകരണം കേരളത്തിന് പുറത്തേക്ക്

ഷൂട്ടിങ് അനുമതിയില്ല, ബ്രോ ഡാഡിയടക്കം ഏഴ് സിനിമകളുടെ ചിത്രീകരണം കേരളത്തിന് പുറത്തേക്ക്
, ബുധന്‍, 14 ജൂലൈ 2021 (12:48 IST)
ഇൻഡോർ ഷൂട്ടിങിന് പോലും അനുമതിയില്ലാത്ത സാഹചര്യത്തിൽ മലയാള സിനിമകൾ കൂട്ടത്തോടെ അന്യസംസ്ഥാനങ്ങളിലേക്ക്. മോഹൻലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ബ്രോ ഡാഡിയടക്കം ഏഴോളം മലയാള സിനിമകളുടെ ഷൂട്ടിംഗ് കേരളത്തിന് പുറത്തേക്ക് മാറ്റി. തെലങ്കാന, തമിഴ്നാട്ട്, കർണാടക എന്നീ സംസ്ഥാനങ്ങളിലേക്കാണ് ഷൂട്ടിങ് മാറ്റിയിരിക്കുന്നത്.
 
അതേസമയം കേരളത്തിൽ തന്നെ ഷൂട്ട് ചെയ്യാനായി പരമാവധി ശ്രമിച്ചുവെന്നും ഒരു വഴിയുമില്ലാതെയാണ് ഹൈദരാബാദിലേക്ക് ഷൂട്ടിംഗ് മാറ്റേണ്ടി വന്നതെന്നും ആൻ്റണി പെരുമ്പാവൂർ പറഞ്ഞു. ബ്രോ ഡാഡി കൂടാതെ ജിത്തൂ ജോസഫ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിൻ്റെ ഷൂട്ടിംഗും കേരളത്തിൽ പ്ലാൻ ചെയ്‌തതായിരുന്നു.
 
നിരവധി പുതിയ സിനിമകളാണ് ഷൂട്ടിങ് അനുമതി തേടി കാത്തിരിക്കുന്നത്. ഇൻഡോറായി ഷൂട്ട് ചെയ്യുവാൻ പോലും സംസ്ഥാനത്ത് അനുമതിയില്ല, ഈ സാഹചര്യത്തിലാണ് സിനിമകൾ കൂട്ടത്തോടെ കേരളം വിട്ട് പോകുന്നത്. കേരളത്തിൽ നിന്നും പുറത്തേക്ക് ഷൂട്ടിംഗ് മാറ്റുന്നതോടെ ചിത്രത്തിൻ്റെ ബജറ്റിലും വർധനവുണ്ടാകുമെങ്കിലും മറ്റ് മാർഗങ്ങളില്ലാത്ത സ്ഥിതിയാണ്.  ഇൻഡോർ ഷൂട്ടിംഗിനുള്ള അനുമതി കേരളത്തിൽ കൊടുക്കാമായിരുന്നു എന്ന അഭിപ്രായം തനിക്കുണ്ടെന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞു.
 
നേരത്തെ ടെലിവിഷൻ പരിപാടികൾക്ക് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഷൂട്ടിം​ഗ് നടത്താൻ സംസ്ഥാന സർക്കാ‍ർ അനുമതി നൽകിയിരുന്നു. ഇതേ രീതിയിൽ സിനിമാ ഷൂട്ടിം​ഗും അനുവദിക്കണം എന്നാണ് ഫെഫ്ക അടക്കമുള്ള സംഘടനകളുടേയും ചലച്ചിത്രസംഘടനകളുടേയും അണിയറ പ്രവർത്തകരുടേയും ആവശ്യം. ഭൂരിഭാ‌ഗം സിനിമാപ്രവർത്തകരും ഫസ്റ്റ് ഡോസ് വാക്‌സിൻ സ്വീകരിച്ച കാര്യവും ഇവർ ചൂണ്ടികാണിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Photos|റെഡില്‍ തിളങ്ങി മാളവിക മേനോന്‍, ചിത്രങ്ങള്‍