ബസ് ഡിപ്പോയില്‍ തെരുവുനായ ആക്രമണം; കെഎസ്ആര്‍ടിസി ജീവനക്കാരന്റെ കാലുകള്‍ കടിച്ചുകീറി
ബസ് ഡിപ്പോയില്‍ തെരുവുനായ ആക്രമണം; കെഎസ്ആര്‍ടിസി ജീവനക്കാരന്റെ കാലുകള്‍ കടിച്ചുകീറി
Publish Date: Fri, 22 Jun 2018 (18:48 IST)
Updated Date: Fri, 22 Jun 2018 (18:52 IST)
കെഎസ്ആര്‍ടിസി ബസ് ഡിപ്പോയില്‍ തെരുവ് നായുടെ ആക്രമണം. കായംകുളം ഡിപ്പോയിലെ മെക്കാനിക്ക് ജിവനക്കാരനായ ബി ദിലീപിനെ നായയുടെ ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റു.
ഇരു കാലുകളിലും ആഴത്തില്‍ മുറിവേറ്റ ദിലീപിനെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീവനക്കാരനേറ്റ് മുറിവ് ആഴത്തിലാണെന്നും മികച്ച ചികിത്സ ആവശ്യമാണെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. കഴിഞ്ഞ ദിവസവും ഡിപ്പോയില്‍ നായ്‌ക്കളുടെ ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റിരുന്നു.