Publish Date: Thu, 18 Jun 2020 (16:08 IST)
Updated Date: Thu, 18 Jun 2020 (16:14 IST)
സംവിധായകന്‍ സച്ചിയുടെ ആരോഗ്യനില ഗുരുതരമായി തന്നെ തുടരുന്നു. നിലവില്‍ 72മണിക്കൂര്‍ നിരീക്ഷണത്തിലാണ് സച്ചി. 48മണിക്കൂര്‍ പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ മാറ്റമൊന്നും അധികൃതര്‍ വ്യക്തമാക്കി. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്.
ഇടുപ്പെല്ല് മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയയില്‍ അനസ്‌തേഷ്യ നല്‍കുമ്പോള്‍ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. ഈയടുത്തകാലത്ത് ഇറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം അയ്യപ്പനും കോശിയുടേയും തിരക്കഥയും സംവിധാനവും ഒരുക്കിയത് സച്ചിയായിരുന്നു.