ഇത് പ്രതീക്ഷിച്ചില്ല? കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ദിലീപ്

പലരുടെയും ആ ധാരണയങ്ങ് മാറിക്കിട്ടി

Webdunia
വ്യാഴം, 15 മാര്‍ച്ച് 2018 (08:12 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ വിചാരണ തുടണ്‍ഗിയ ദിവസം കണക്കുകൂട്ടലുകല്‍ തെറ്റിച്ച് നടന്‍ ദിലീപ്. ഇന്നലെ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ നടപടികള്‍ ആരംഭിച്ചിരുന്നു. വിചാരണ നടപടികളില്‍ പങ്കെടുക്കുന്നതിനു വേണ്ടി നടന്‍ ദിലീപ് അടക്കമുള്ള പ്രതികളോട് ഹാജരാകണമെന്ന് കോടതി അറിയിച്ചിരുന്നു. 
 
എന്നാല്‍, കേസിലെ എട്ടാം പ്രതിയായ ദിലീപ് വിചാരണ നടപടിക്രമങ്ങള്‍ തുടങ്ങുന്ന ദിവസം ഹാജരാകില്ലെന്നായിരുന്നു പലരും കരുതിയത്. നടപടിക്രമങ്ങള്‍ തുടങ്ങാന്‍ അഭിഭാഷകന്‍ ഹാജരായാല്‍ മതിയെന്ന് ഇരിക്കേ ദിലീപ് എത്തില്ലെന്നായിരുന്നു പലരും കരുതിയിരുന്നത്. എന്നാല്‍, ഇത്തരം കണക്കുകൂട്ടലുക‌ള്‍ ഒന്നാകെ പൊളിച്ചടുക്കിയിരിക്കുകയാണ് ദിലീപ്.
 
വിചാരണ തുടങ്ങുന്ന ദിവസം രാവിലെ പത്തുമണിയോടെതന്നെ ദിലീപ് കോടതിയിലെത്തി. സിനിമയുമായി ബന്ധപ്പെട്ട തിരക്കുകള്‍ ചൂണ്ടിക്കാട്ടി ദിലീപ് കേസ് അവധിക്ക് അപേക്ഷനല്കുമെന്ന് കരുതിയെങ്കിലും അങ്ങനെയൊന്ന് ഉണ്ടായില്ല. 
 
അതേസമയം നടിയുടെ അഭിഭാഷകന്‍ വിവിധ ആവശ്യങ്ങള്‍ ഉന്നിയിച്ച് കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. കേസില്‍ രഹസ്യ വിചാരണ വേണമെന്നാണ് നടിയുടെ ആവശ്യം. വിചാരണയ്ക്ക് വേണ്ടി പ്രത്യേക കോടതി വേണം, കേസില്‍ രഹസ്യ വിചാരണ അനുവദിക്കുക, വനിതാ ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ വിചാരണ നടത്തുക തുടങ്ങിയവയാണ് നടിയുടെ ഹര്‍ജിയിലെ ആവശ്യങ്ങള്‍.
 
നടന്‍ ദിലീപടക്കം പന്ത്രണ്ടു പേരാണ് പ്രതികള്‍. 2017 ഫെബ്രുവരി 17നാണു തൃശൂരിൽ നിന്നു കൊച്ചിയിലേക്കു പോകുമ്പോൾ നടിയെ പൾസർ സുനിയുടെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. നടന്‍ ദിലീപടക്കം പന്ത്രണ്ടു പേരാണ് പ്രതികള്‍. ഒന്നാം പ്രതി പള്‍സര്‍ സുനിയും ഇയാളുടെ സഹായി ഡ്രൈവര്‍ മാര്‍ട്ടിനും ജയിലിലാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

ജോലി പോകുമോ?, മൂന്ന് വർഷത്തിനകം ജീവനക്കാരിൽ പകുതിയും എ ഐ ഏജൻ്റാകും, ഇന്ത്യൻ ഐടി മേഖലയെ ഞെട്ടിച്ച് ടിസിഎസ്

ഉന്നതവിദ്യാഭ്യാസ മന്ത്രി സംഘപരിവാറിനു വഴങ്ങുന്നോ? സെനറ്റ് നിയമനം വിവാദത്തിൽ

കെഎസ്ആർടിസിയിലെ സൗജന്യയാത്ര, ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പിന്നീട് മറ്റ് ബസുകളിലും!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഖത്തറിലെ ഗ്യാസ് പ്ലാന്റിലുണ്ടായ സ്‌ഫോടനത്തില്‍ കോഴിക്കോട് സ്വദേശിയായ മലയാളി യുവാവും മരിച്ചു

Kerala Weather: വീണ്ടും മഴ; വടക്കൻ ജില്ലകളിൽ മുന്നറിയിപ്പ്

സഭയില്‍ മദ്യത്തിന്റെ പേരില്‍ അടി, ബക്കാര്‍ഡിക്ക് വേണ്ടി സര്‍ക്കാര്‍ അഴിമതി നടത്തി, നിയമസഭ ബഹിഷ്‌കരിച്ച് എല്‍ഡിഎഫ്

Breaking News: മദ്യകമ്പനിയായ ബക്കാർഡിക്കായി ദ്രുതവേഗ നടപടി; മുഖ്യമന്ത്രി വിവാദത്തിൽ

യുഎസ് ഇറാന്റെ എണ്ണ ഉപരോധം ഭാഗികമായി പിന്‍വലിച്ചു

അടുത്ത ലേഖനം
Show comments