Webdunia - Bharat's app for daily news and videos

Install App

ദിലീപ് കളി തുടങ്ങി!

പോലീസിനെ വീണ്ടും പ്രതിക്കൂട്ടിൽ ആക്കി ദിലീപ്

Webdunia
ചൊവ്വ, 28 നവം‌ബര്‍ 2017 (07:13 IST)
നടി ആക്രമിക്കപ്പെട്ട കേസിൽ പോലീസിനെ വീണ്ടും പ്രതിക്കൂട്ടിൽ ആക്കി നടൻ ദിലീപ്. നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്തായതിനെതിരേ ദിലീപ് അങ്കമാലി മജിസ്ട്രേട്ട് കോടതിയിൽ ഹർജി നൽകി. അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി മുൻപാകെ ഹാജർ ആകാനും ആവശ്യപ്പെട്ടു.
 
കുറ്റപത്രം പൊലീസ് ചോര്‍ത്തിയെന്ന ആരോപണവുമായിട്ടാണ് ദിലീപ് കോടതിയിൽ ഹർജി നൽകിയത്. കുറ്റപത്രം കോടതിയില്‍ എത്തുന്നതിന് മുമ്പ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതില്‍ ഗൂഢാലോചനയുണ്ടെന്നാണ് ദിലീപ് ഹർജിയിൽ പറയുന്നത്.
 
ബുധനാഴ്ച ഉച്ചതിരിഞ്ഞാണ് ദിലീപിനെ എട്ടാം പ്രതിയാക്കിക്കൊണ്ടുള്ള കുറ്റപത്രം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. കുറ്റപത്രത്തില്‍ ദിലീപിന് അക്രമിക്കപ്പെട്ട നടിയോട് പകയുണ്ടാവാനുള്ള എട്ട് കാരണങ്ങളും എണ്ണിപ്പറഞ്ഞിട്ടുണ്ട്.
 
കുറ്റപത്രത്തില്‍ അക്രമത്തിനിരയായ നടിയാണ് ഒന്നാം സാക്ഷി. ദിലീപിന്റെ മുന്‍ ഭാര്യയായ മഞ്ജു വാര്യര്‍, ദിലീപിന്റെ ഇപ്പോഴത്തെ ഭാര്യ കാവ്യാ മാധവൻ, കാവ്യയുടെ സഹോദര ഭാര്യ, നടന്‍ സിദ്ദിഖ് തുടങ്ങിയവരും സാക്ഷികളാണ്.  അക്രമത്തിനിരയായ നടിയോട് ദിലീപിന് വ്യക്തി വൈരാഗ്യമുണ്ടെന്ന് വെളിപ്പെടുത്തുകയായിരുന്നു കുറ്റപത്രത്തിലൂടെ പൊലീസ്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments