നാലു പേരും ഒന്നിച്ച് ചാടി, മരണത്തിലും അവർ വേർപിരിഞ്ഞില്ല; വിദ്യാർത്ഥികളുടെ ആത്മഹത്യക്ക് പിന്നിൽ ഞെട്ടിക്കുന്ന കാരണങ്ങൾ
വെല്ലൂരിൽ വിദ്യാർത്ഥികൾ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത സംഭവം; പഠനത്തിൽ മോശമായത് കൊണ്ടല്ലെന്ന് റിപ്പോർട്ട്
ഹയർ സെക്കണ്ടറി വിദ്യാർത്ഥിനികളായ നാലു പേർ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. മാർക്ക് കുറഞ്ഞ് പോയത് കൊണ്ടല്ല, മറിച്ച് ജാതി പറഞ്ഞുകൊണ്ടുള്ള അധ്യാപകരുടെ ആക്ഷേപത്തിൽ മനംനൊന്ത് ആണ് നാലു പേരും ആത്മഹത്യ ചെയ്തതെന്ന് സഹപാഠികൾ ചില മാധ്യമങ്ങളോട് വെളിപ്പെടുത്തി.
പരീക്ഷയിൽ മാർക്കു കുറഞ്ഞതിനാൽ അധ്യാപിക വഴക്കുപറഞ്ഞതിനെ തുടര്‍ന്ന് നാല് സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തുവെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, നന്നായി എഴുതിയിട്ടും മാർക്ക് ലഭിക്കാത്തതിനെ ചോദ്യം ചെയ്തപ്പോൾ ജാതി വിളിച്ച് അധ്യാപിക കുട്ടികളെ അപമാനിച്ചിരുന്നുവെന്നും പ്രിൻസിപ്പൽ ഇതിനു കൂട്ടുനിന്നുവെന്നും സഹപാഠികൾ പറയുന്നതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആരക്കോണത്തിനടുത്ത് രാമനാഥപുരത്താണ് നാലുപെണ്‍കുട്ടികള്‍ കിണറ്റില്‍ ചാടി ജീവനൊടുക്കിയത്. ഇവര്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനികളാണ്. ദീപ, രേവതി, ശങ്കരി, മനീഷ എന്നിവരാണ് ആത്മഹത്യ ചെയ്തത്. പെണ്‍കുട്ടിക്കായി തിരച്ചില്‍ തുടരുകയാണ്. സ്കൂളില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്തെ പ്രധാന ജലസ്രോതസായ വിസ്താരമുള്ള കിണറ്റിൽ ചാടിയാണ് ഇവർ ആത്മഹത്യ ചെയ്തത്.