Webdunia - Bharat's app for daily news and videos

Install App

വൃഷ്‌ടിപ്രദേശത്ത് ശക്തമായ മഴ; പമ്പയിൽ ജലനിരപ്പുയർന്നു, അയ്യപ്പഭക്തർക്ക് കർശന നിയന്ത്രണം

വൃഷ്‌ടിപ്രദേശത്ത് ശക്തമായ മഴ; പമ്പയിൽ ജലനിരപ്പുയർന്നു, അയ്യപ്പഭക്തർക്ക് കർശന നിയന്ത്രണം

Webdunia
തിങ്കള്‍, 13 ഓഗസ്റ്റ് 2018 (14:05 IST)
ശബരിഗിരി പദ്ധതിയുടെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ പമ്പ, ആനത്തോട് ഡാമുകൾ വീണ്ടും തുറന്നു. പമ്പാ ത്രിവേണി പൂർണമായും വെള്ളത്തിൽ മുങ്ങി. പമ്പാനദിയിൽ ജലനിരപ്പ് വൻതോതിൽ ഉയരുന്നത് കണക്കിലെടുത്ത് അയപ്പഭക്തർക്ക് കർശന നിയന്ത്രണമേർപ്പെടുത്തുന്നതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.
 
പമ്പാനദിയ്ക്ക് കുറുകെയുള്ള പാലം പൂർണ്ണമായും വെള്ളം കയറിയ അവസ്ഥയിലാണ്. പമ്പ ഉൾപ്പെടെയുള്ള ഡാമുകളുടെ ഷട്ടറുകൾ ഇപ്പോഴും തുറന്നിരിക്കുകയുമാണ്. ഈ പശ്ചാത്തലത്തിലാണ് അയ്യപ്പഭക്തർക്ക് കർശന നിയന്ത്രണമേർപ്പെടുത്താൻ ജില്ലാ ഭരണകൂടവും ദേവസ്വം ബോർഡും പൊലീസും സംയുക്തമായി തീരുമാനിച്ചിരിക്കുന്നത്. 15ന് ശബരിമലയിലെത്താനിരിക്കുന്ന ഭക്തന്മാരും ജാഗ്രത പുലർത്തണമെന്ന് അറിയിച്ചു.
 
അതേസമയം, ബാണാസുരസാഗർ‍, മലമ്പുഴ, പേപ്പാറ ഡാമുകളുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്താനും തീരുമാനിച്ചു. ബാണാസുരസാഗര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ 20 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തുക. മലമ്പുഴ ഡാമിന്റെ നാലു ഷട്ടറുകളും 30 സെന്റീമീറ്റർ ഉയർത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Glassgow Commonwealth Games : കോമൺവെൽത്ത് ഗെയിംസിന് ഗ്ലാസ്ഗോയിൽ കൊടിയിറങ്ങി, മെഡൽ നേട്ടത്തിൽ ഇന്ത്യ നാലാമത്

ഭരണം തകര്‍ന്നു, കോക്രോച്ചുകള്‍ക്ക് രാജ്യത്തെ മറിച്ചിടാന്‍ കഴിയും: പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി

രാത്രി പ്രധാനമന്ത്രി ലൈവ് വരുന്ന പോലെയാണൊ ലീവ് പ്രഖ്യാപിക്കേണ്ടത്, എറണാകുളം ജില്ലാ കളക്ടർക്കെതിരെ വിമർശനം

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

റെഡ് അലര്‍ട്ട് 7 ജില്ലകളില്‍, എട്ടിടത്ത് അവധി: സംസ്ഥാനത്ത് ഇന്ന് മഴ കനക്കും

ഇന്ത്യ 4000 കിലോമീറ്റര്‍ ദൂരപരിധിയുള്ള ആണവ ശേഷിയുള്ള അഗ്‌നി-4 മിസൈല്‍ പരീക്ഷിച്ചു

ഇറാന്‍-ഒമാന്‍ കരാര്‍: ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് യുഎസ്, ഇസ്രായേല്‍ കപ്പലുകളെ നിരോധിക്കാന്‍ പദ്ധതി

Holiday: എറണാകുളം, തൃശൂർ ജില്ലകളിലും ഇന്ന് അവധിയാണേ..!

അടുത്ത ലേഖനം
Show comments