Webdunia - Bharat's app for daily news and videos

Install App

ഒന്നിനു പുറകെ ഒന്നായി പ്രശ്‌നങ്ങള്‍; ദിലീപിന്റെ സഹോദരൻ അനൂപും ഹൈക്കോടതിയിലേക്ക്

ഒന്നിനു പുറകെ ഒന്നായി പ്രശ്‌നങ്ങള്‍; ദിലീപിന്റെ സഹോദരൻ അനൂപും ഹൈക്കോടതിയിലേക്ക്

Webdunia
തിങ്കള്‍, 7 ഓഗസ്റ്റ് 2017 (17:23 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് അടച്ചുപൂട്ടിയതിനെതിരെ അദ്ദേഹത്തിന്റെ സഹോദരൻ അനൂപ് ഹൈക്കോടതിയെ സമീപിച്ചു.

നഗരസഭയുടെ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് അനൂപിന്റെ ഹർജി. ചാലക്കുടി നഗരസഭാ കൗൺസിൽ തീരുമാനത്തെ തുടർന്ന് വെള്ളിയാഴ്ചയാണ് ഡി സിനിമാസ് അടച്ചുപൂട്ടിയത്. പൊലീസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു അടച്ചുപൂട്ടൽ.

തീയേറ്ററിന് നിർമാണ അനുമതി നൽകിയതിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിനത്തിലാണ് അടച്ചു പൂട്ടല്‍. നഗരസഭയുടെ അനുമതിയില്ലാതെ ഉയര്‍ന്ന ശേഷിയുള്ള വൈദ്യുതി മോട്ടോറുകള്‍ പ്രവര്‍ത്തിപ്പിച്ചു, അംഗീകാരമില്ലാതെ കെട്ടിടത്തിന്‍റെ പ്ലാന്‍ മാറ്റി തുടങ്ങിയ ഗുരുതരമായ തെറ്റുകളാണ് ഡി സിനിമാസിന്റെ പേരിലുള്ളത്.  

വിജിലന്‍സ് അന്വേഷണം അവസാനിക്കും വരെ തിയേറ്റര്‍ പൂട്ടാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ വിജിലന്‍സ് അന്വേഷണം അവസാനിച്ചാലും ലൈസന്‍സ് നല്‍കില്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments