Webdunia - Bharat's app for daily news and videos

Install App

അമിത് ഷായുടെ തന്ത്രങ്ങള്‍ക്കു മുമ്പില്‍ നേതാക്കള്‍ ഒന്നിനു പുറകെ ഒന്നായി വീഴുന്നു; ആറ് തൃണമൂൽ എംഎൽഎമാർ ബിജെപിയിൽ

അമിത് ഷായുടെ തന്ത്രങ്ങള്‍ക്കു മുമ്പില്‍ നേതാക്കള്‍ ഒന്നിനു പുറകെ ഒന്നായി വീഴുന്നു; ആറ് തൃണമൂൽ എംഎൽഎമാർ ബിജെപിയിൽ

Webdunia
തിങ്കള്‍, 7 ഓഗസ്റ്റ് 2017 (16:53 IST)
ബിജെപിയുടെ നീക്കങ്ങള്‍ ത്രിപുരയില്‍ വിജയം കാണുന്നു. ആറ് തൃണമൂൽ കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. സുദീപ് റോയ് ബർമൻ, ആശിഷ് സാഹ, ദീബ ചന്ദ്ര ഹ്രാങ്ക്ഹോൾ, ബിശ്വ ബന്ദു സെൻ, പ്രൻജിത് സിങ് റോയ്, ദിലീപ് സർക്കാർ എന്നിവരാണ് ബിജെപിയിൽ ചേർന്നത്.

തൃണമൂൽ അധ്യക്ഷ മമതാ ബാനർജിയുടെ നിർദ്ദേശം മറികടന്ന് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി റാം നാഥ് കോവിന്ദിന് വോട്ടു ചെയ്തതിന് പിന്നാലെയാണ് ആറ്  എംഎൽഎമാർ പാര്‍ട്ടി വിട്ടത്. ഇവര്‍ ഡല്‍ഹിയിലെത്തി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുമായി നേരത്തെ കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കൂടുമാറ്റം.

ഒരു എംഎല്‍എ കൂടി ഉടന്‍ ബിജെപിയില്‍ എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആറ് എംഎല്‍എമാരെ ബിജെപിയില്‍ എത്തിക്കാന്‍ കഴിഞ്ഞത് നേട്ടമായിട്ടാണ് അമിത് ഷായും കൂട്ടരും കാണുന്നത്.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments