Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

'പത്ത് വച്ചാല്‍ നൂറ്, നൂറ് വച്ചാല്‍ ആയിരം'; കാശ് പോയിട്ട് കൈമലര്‍ത്തിയിട്ട് കാര്യമില്ല, സൈബര്‍ തട്ടിപ്പ് മുന്നറിയിപ്പുമായി പൊലീസ്

അങ്ങനെ വാഗ്ദാനങ്ങള്‍ പലതായിരിക്കും. പെട്ടന്ന് പണം സമ്പാദിക്കാമെന്നു കരുതി ടെലിഗ്രാം, വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലെ ഇത്തരം തട്ടിപ്പുകളില്‍ വീഴാതെ സൂക്ഷിക്കുക

'പത്ത് വച്ചാല്‍ നൂറ്, നൂറ് വച്ചാല്‍ ആയിരം'; കാശ് പോയിട്ട് കൈമലര്‍ത്തിയിട്ട് കാര്യമില്ല, സൈബര്‍ തട്ടിപ്പ് മുന്നറിയിപ്പുമായി പൊലീസ്

രേണുക വേണു

, ഞായര്‍, 6 ഒക്‌ടോബര്‍ 2024 (07:57 IST)
സംസ്ഥാനത്ത് സൈബര്‍ തട്ടിപ്പ് പെരുകുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കേരള പൊലീസ്. പെട്ടെന്ന് പണം സമ്പാദിക്കാമെന്നു കരുതി ടെലിഗ്രാം, വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലെ തട്ടിപ്പുകള്‍ പോയി പെടരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. 
 
' പത്ത് വച്ചാല്‍ നൂറ്, നൂറ് വച്ചാല്‍ ആയിരം, ആയിരം വച്ചാല്‍ പതിനായിരം 
 
അങ്ങനെ വാഗ്ദാനങ്ങള്‍ പലതായിരിക്കും. പെട്ടന്ന് പണം സമ്പാദിക്കാമെന്നു കരുതി ടെലിഗ്രാം, വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലെ ഇത്തരം തട്ടിപ്പുകളില്‍ വീഴാതെ സൂക്ഷിക്കുക. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികള്‍ എത്രയും വേഗം 1930 എന്ന നമ്പറില്‍ പൊലീസിനെ അറിയിക്കുക. പണം നഷ്ടമായി ആദ്യ ഒരു മണിക്കൂറില്‍ തന്നെ പരാതി നല്‍കിയാല്‍ പണം തിരിച്ചു ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്,' പൊലീസിന്റെ മുന്നറിയിപ്പില്‍ പറയുന്നു. 
 
ചെറിയ തുകകള്‍ കൃത്യമായി പിന്‍വലിക്കാന്‍ സാധിച്ചേക്കാം. എന്നാല്‍ വലിയ തുകകള്‍ പിന്‍വലിക്കാന്‍ നോക്കുമ്പോള്‍ ആയിരിക്കും പണി കിട്ടിയത് മനസിലാകുക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പി.വി.അന്‍വറിന്റെ പാര്‍ട്ടി കേരളത്തില്‍ പ്രവര്‍ത്തിക്കുക തമിഴ്‌നാട് ഡിഎംകെയുടെ സഖ്യകക്ഷിയായി