ആലപ്പുഴ ഒറ്റമശ്ശേരി കടല്‍ത്തീരത്തടിഞ്ഞ നീല തിമിംഗലത്തിന്റെ ജഡം സംസ്‌കരിക്കാന്‍ ചിലവായത് 4ലക്ഷം രൂപ. 35,000 മുതല്‍ 40, 000 കിലോയോളം ഭാരമുള്ള നീല തിമിംഗലത്തിന്റെ ജഡം മൂന്ന് ഭാഗങ്ങളാക്കി മുറിച്ച് അതില്‍ ഒരുഭാഗം അര്‍ത്തുങ്കല്‍ ഹാര്‍ബറില്‍ കുഴിച്ചിടുകയും ബാക്കി രണ്ട് ഭാഗങ്ങള്‍ ദഹിപ്പിക്കുകയുമായിരുന്നു.
കടുത്തുരുത്തി സ്വദേശി പി ജി ഗിരീഷിന്റെ നേതൃത്വത്തിലുള്ള മോഡേണ്‍ ഗ്രൂപ്പാണ് രണ്ട് ഭാഗങ്ങള്‍ ദഹിപ്പിച്ചത്. ഇതിന് രണ്ടു ദിവസത്തോളം സമയമെടുത്തു.30 ടണ്‍ വിറക്, 15 കുറ്റി പാചക വാതകം, മൂന്ന് ടണ്‍ ചിരട്ട എന്നിവ ഉപയോഗിച്ചാണ് ചിത ഒരുക്കിയത്. തിമിംഗലത്തെ ദഹിപ്പിക്കാന്‍ 10 ഓളം തൊഴിലാളികളാണ് ഗിരീഷിനൊപ്പം ആലപ്പുഴയില്‍ എത്തിയത്.