Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് പ്രതിസന്ധി രൂക്ഷമാകുന്നു; ഇന്ന് വൈകുന്നേരം 6 മുതല്‍ രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം

KSEB, Summer Heat, Kerala Enerygy, Power shortage
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് താല്‍ക്കാലിക വൈദ്യുതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് സ്ഥിരീകരിച്ചു. വൈകുന്നേരം 6 മണി മുതല്‍ അര്‍ദ്ധരാത്രി 12 മണി വരെയായിരിക്കും നിയന്ത്രണങ്ങള്‍. സംസ്ഥാനത്തെ വര്‍ധിച്ചുവരുന്ന വൈദ്യുതി ഉപഭോഗവും പുറത്തുനിന്നുള്ള വൈദ്യുതി വിതരണത്തിലെ കുറവുമാണ് അപ്രതീക്ഷിതമായ ഈ പ്രതിസന്ധിക്ക് കാരണം. സംസ്ഥാനത്ത് കാലവര്‍ഷം പ്രതീക്ഷിച്ചത്ര ലഭിക്കാത്തത് വൈദ്യുതി ഉപഭോഗം വര്‍ധിക്കാന്‍ ഇടയാക്കി.
 
പവര്‍ എക്‌സ്‌ചേഞ്ചുകളില്‍ നിന്നുള്ള വൈദ്യുതി വിതരണത്തിലെ കുറവ് കണക്കിലെടുത്താണ് ഈ അടിയന്തര നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വന്നത്. സാധാരണയായി വൈകുന്നേരങ്ങളിലെ അധിക ആവശ്യം നിറവേറ്റാന്‍ സംസ്ഥാനം പവര്‍ എക്‌സ്‌ചേഞ്ചുകളെയാണ് ആശ്രയിക്കാറുള്ളത്. എന്നാല്‍ നിലവില്‍ വൈദ്യുതി വാങ്ങാന്‍ കഴിയാത്ത സാഹചര്യം വലിയൊരു പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വൈദ്യുതി ഉപഭോഗം ഏറ്റവും കൂടുതലായിരിക്കുന്ന സമയങ്ങളില്‍ (പീക്ക് അവേഴ്‌സ്) ഉപഭോഗത്തിലുണ്ടായ ക്രമാനുഗതമായ വര്‍ധനവ് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഇതേ സമയങ്ങളില്‍ സംസ്ഥാനത്ത് 500 മുതല്‍ 800 മെഗാവാട്ട് വരെ അധിക വൈദ്യുതി ഉപഭോഗമാണ് രേഖപ്പെടുത്തിയത്. വീടുകളിലും സ്ഥാപനങ്ങളിലും എയര്‍ കണ്ടീഷണറുകള്‍ ഉള്‍പ്പെടെയുള്ള കൂളിംഗ് ഉപകരണങ്ങളുടെ ഉപയോഗം വര്‍ധിച്ചതാണ് ഈ വര്‍ധനവിന് കാരണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊച്ചിയിലെ മാളുകളില്‍ ഭക്ഷ്യവകുപ്പിന്റെ മിന്നല്‍ പരിശോധന; 360 ഗ്രാം പോപ്കോണിന് 540 രൂപ