Webdunia - Bharat's app for daily news and videos

Install App

കാസർകോഡ് സി പി എം പ്രവർത്തകനെ കുത്തിക്കൊന്നു; ആക്രമിച്ചത് നാലംഗ സംഘം, സ്ഥലത്ത് ഹർത്താൽ

മഞ്ചേശ്വരത്ത് സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

Webdunia
തിങ്കള്‍, 6 ഓഗസ്റ്റ് 2018 (08:02 IST)
കാസർകോട് ഉപ്പളയിൽ സിപിഎം പ്രവർത്തകൻ കുത്തേറ്റുമരിച്ചു. സോങ്കാൽ സ്വദേശി അബൂബക്കർ സിദ്ദിഖാണു (21) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പതിനൊന്നോടെയാണു സംഭവം. 
 
ബൈക്കുകളിലെത്തിയ നാലംഗ സംഘം അബൂബക്കറിനെ കുത്തുകയായിരുന്നു. മംഗളൂരുവിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
 
മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലയിലേക്കു നയിച്ചതെന്നും കുത്തിയത് സോങ്കാൽ സ്വദേശി അശ്വതാണെന്നും പൊലീസ് പറഞ്ഞു. അതേസമയം, സംഭവത്തിൽ പ്രതിഷേധിച്ച് മഞ്ചേശ്വരം താലൂക്കിൽ ഇന്ന് ഉച്ചയ്ക്കുശേഷം ഹർത്താലിന് സിപിഎം ആഹ്വാനം ചെയ്തു.
 
പ്രതികള്‍ കര്‍ണാടകയിലേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ ജില്ലാ അതിര്‍ത്തികളിലും മംഗളൂരു ഉള്‍പെടെയുള്ള സ്ഥലങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. സോങ്കാലിലെ ഫ്രിഡ്ഹസ് നഗർ ബ്രാഞ്ച് മെമ്പറും ഡിവൈഎഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗവുമാണ് സിദ്ദിഖി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Glassgow Commonwealth Games : കോമൺവെൽത്ത് ഗെയിംസിന് ഗ്ലാസ്ഗോയിൽ കൊടിയിറങ്ങി, മെഡൽ നേട്ടത്തിൽ ഇന്ത്യ നാലാമത്

ഭരണം തകര്‍ന്നു, കോക്രോച്ചുകള്‍ക്ക് രാജ്യത്തെ മറിച്ചിടാന്‍ കഴിയും: പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി

രാത്രി പ്രധാനമന്ത്രി ലൈവ് വരുന്ന പോലെയാണൊ ലീവ് പ്രഖ്യാപിക്കേണ്ടത്, എറണാകുളം ജില്ലാ കളക്ടർക്കെതിരെ വിമർശനം

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

നീറ്റ് സമരം: നിയമപ്രകാരം വിദ്യാര്‍ത്ഥികള്‍ക്കെതിരായ എഫ്ഐആറുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയുമെന്ന് സുപ്രീം കോടതി

'എഡിജിപി എസ്. ശ്രീജിത്തിന്റെ സ്ഥാനക്കയറ്റം ചട്ടവിരുദ്ധം': സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

ചരട് വലിയുമായി കെ സി, ഷാഫി പറമ്പിൽ കെപിസിസി അധ്യക്ഷപദവിയിലേക്ക്?, പുനഃസംഘടന ഉടൻ

ചട്ടവിരുദ്ധമായി എസ് ശ്രീജിത്തിനെ ഡിജിപിയാക്കാൻ എന്തിനാണ് തിടുക്കം?, രൂക്ഷവിമർശനവുമായി ഹൈക്കോടതി

തെക്കൻ തമിഴ്‌നാടിന് മുകളിൽ ചക്രവാതചുഴി, ഓഗസ്റ്റ് 7 വരെ മഴ തുടരും

അടുത്ത ലേഖനം
Show comments