കാസർകോഡ് സി പി എം പ്രവർത്തകനെ കുത്തിക്കൊന്നു; ആക്രമിച്ചത് നാലംഗ സംഘം, സ്ഥലത്ത് ഹർത്താൽ
മഞ്ചേശ്വരത്ത് സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു
Publish Date: Mon, 06 Aug 2018 (08:02 IST)
Updated Date: Mon, 06 Aug 2018 (08:05 IST)
കാസർകോട് ഉപ്പളയിൽ സിപിഎം പ്രവർത്തകൻ കുത്തേറ്റുമരിച്ചു. സോങ്കാൽ സ്വദേശി അബൂബക്കർ സിദ്ദിഖാണു (21) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പതിനൊന്നോടെയാണു സംഭവം.
ബൈക്കുകളിലെത്തിയ നാലംഗ സംഘം അബൂബക്കറിനെ കുത്തുകയായിരുന്നു. മംഗളൂരുവിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലയിലേക്കു നയിച്ചതെന്നും കുത്തിയത് സോങ്കാൽ സ്വദേശി അശ്വതാണെന്നും പൊലീസ് പറഞ്ഞു. അതേസമയം, സംഭവത്തിൽ പ്രതിഷേധിച്ച് മഞ്ചേശ്വരം താലൂക്കിൽ ഇന്ന് ഉച്ചയ്ക്കുശേഷം ഹർത്താലിന് സിപിഎം ആഹ്വാനം ചെയ്തു.
പ്രതികള്‍ കര്‍ണാടകയിലേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ ജില്ലാ അതിര്‍ത്തികളിലും മംഗളൂരു ഉള്‍പെടെയുള്ള സ്ഥലങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. സോങ്കാലിലെ ഫ്രിഡ്ഹസ് നഗർ ബ്രാഞ്ച് മെമ്പറും ഡിവൈഎഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗവുമാണ് സിദ്ദിഖി.