Publish Date: Tue, 27 Oct 2020 (15:03 IST)
Updated Date: Tue, 27 Oct 2020 (15:07 IST)
കേരളത്തിൽ സിബിഐ നേരിട്ട് കേസെടുക്കുന്നതിൽ വിലക്കേർപ്പെടുത്താൻ സിപിഎം പോളിറ്റ് ബ്യൂറോ തീരുമാനം. കേന്ദ്രം അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു എന്നാണ് സിപിഎം പോളിറ്റ് ബ്യൂറോ വിലയിരുത്തൽ. കേരളത്തിൽ സിബിഐയുടെ ഇടപെടലുകൾ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും പിബി വിലയിരുത്തി.
കേന്ദ്ര കമ്മിറ്റിയിൽ പോലും ഇക്കാര്യം ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നാണ് പാര്‍ട്ടിയുടെ ഉന്നത വൃത്തങ്ങൾ അറിയിക്കുന്നത്. സിബിഐയുടെ പൊതുസമ്മതം എടുത്തുകളയുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് സംസ്ഥാന സർക്കാർ ഉടൻ തന്നെ പുറത്തിറക്കുമെന്നും സൂചനയുണ്ട്. നിലവിൽ മഹാരാഷ്ട്ര ഛത്തീസ്ഖഡ്,രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾ ഇതിനകം തന്നെ സിബിഐ അന്വേഷണത്തിനുള്ള പൊതു സമ്മതം എടുത്തുകളഞ്ഞിട്ടുണ്ട്.
നിലവിൽ സിപിഎം സംസ്ഥാന നേതൃത്വം ഇത്തരമൊരു നിര്‍ദ്ദേശം നേരത്തെ മുന്നോട്ട് വച്ചിരുന്നു. സിപിഎം ദേശീയ നേതൃത്വം ഇതിന് അനുമതി നൽകിയിരിക്കുകയാണ് ഇപ്പോൾ.