ഇത് പാർട്ടിയെയോ പിണറായിയെയോ ഒരു ചുക്കും ചെയ്യില്ല; ഇ.ഡി പരിശോധനയിൽ രൂക്ഷമായി പ്രതികരിച്ച് സിപിഎം
മുഖ്യമന്ത്രി വി.ഡി.സതീശൻ ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതിനു പിന്നാലെയാണ് കേന്ദ്ര ഏജൻസി പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്താനെത്തിയത്
Publish Date: Wed, 27 May 2026 (10:17 IST)
Updated Date: Wed, 27 May 2026 (11:04 IST)
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ കേന്ദ്ര അന്വേഷണ ഏജൻസിയായ ഇ.ഡി നടത്തുന്ന പരിശോധനയ്‌ക്കെതിരെ സിപിഎം. പാർട്ടിയെയോ പിണറായി വിജയനെയോ ഇത് തെല്ലും ഭയപ്പെടുത്തുന്നില്ലെന്ന് സിപിഎം പ്രതികരിച്ചു.
' സഖാവ് പിണറായി വിജയന്റെ വസതിയിൽ നടന്ന ഇ.ഡി റെയ്ഡിനെ സിപിഎം അപലപിക്കുന്നു. പ്രതിപക്ഷ നേതാവിനെതിരായ ബിജെപിയുടെ ആസൂത്രണമാണിത്. ഇത്തരം നടപടികൾ പാർട്ടിയെയോ പിണറായിയെയോ തെല്ലും ഭയപ്പെടുത്തില്ല. ഈ റെയ്ഡിൽ യുഡിഎഫ് സർക്കാരിനും പങ്കുണ്ടോ?,' സിപിഎം പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നു.
മുഖ്യമന്ത്രി വി.ഡി.സതീശൻ ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതിനു പിന്നാലെയാണ് കേന്ദ്ര ഏജൻസി പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്താനെത്തിയത്.