Publish Date: Sat, 19 Sep 2026 (15:52 IST)
Updated Date: Sat, 19 Sep 2026 (16:04 IST)
ഇന്ന് രാത്രി സംസ്ഥാനത്ത് പരക്കെ വൈദ്യുതി നിയന്ത്രണമുണ്ടാകും. 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് ഇന്ന് പ്രതീക്ഷിക്കുന്നതെന്നും അതിനാൽ രാത്രികാല നിയന്ത്രണം അത്യാവശ്യമെന്നും കെ.എസ്.ഇ.ബി.
കഴിഞ്ഞ ദിവസം രാത്രി വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നില്ല. ഇന്ന് രണ്ട് തവണകളായി ഒരു മണിക്കൂറിനടുത്ത് നിയന്ത്രണമുണ്ടാകാൻ സാധ്യതയുണ്ട്.
സെപ്റ്റംബറിലെ 18 ദിവസത്തിനിടെ മൂന്ന് രാത്രികളിലാണ് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനായത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നില്ല. മറ്റ് സംസ്ഥാനങ്ങളിൽ വൈദ്യുതി ഉപഭോഗം കുറഞ്ഞതും പവർ എക്സ്ചേഞ്ച് വഴി ലഭ്യത കൂടിയതുമാണ് ആശ്വാസമായത്.