Webdunia - Bharat's app for daily news and videos

Install App

ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞവർക്ക് പണം ഇന്നുതന്നെ

ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞവർക്ക് പണം ഇന്നുതന്നെ

Webdunia
ചൊവ്വ, 28 ഓഗസ്റ്റ് 2018 (08:05 IST)
പ്രളയക്കെടുതിയെത്തുടർന്ന് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞവർക്ക് ഇന്നുതന്നെ പത്തായിരം രൂപ നൽകാൻ സർക്കാർ തീരുമാനിച്ചു. പ്രളയത്തിൽ തകർന്ന വാഹനങ്ങൾക്ക് ഇൻഷുറൻസ് തുക ലഭ്യമാക്കാൻ ഉടൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഇൻഷുറൻസ് കമ്പനി പ്രതിനിധികളുടെ യോഗം വിളിക്കാനും തീരുമാനമായി. ഇതിനായി നേരത്തെ തന്നെ മുഖ്യമന്ത്രി ചർച്ച നടത്തിയിരുന്നു.
 
എന്നാൽ താത്‌ക്കാലിക ആശ്വാസമായി മാത്രമാണ് ഈ തുക നൽകുന്നതെന്നും വ്യക്തമാക്കി. തിങ്കളാഴ്‌ച ബാങ്ക് അവധിയായതിനാലാണ് പലരുടേയും അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാൻ കഴിയാതിരുന്നതെന്നും കലക്‌ടർമാരുമായി നടത്തിയ ചർച്ചയിൽ വിലയിരുത്തി.
 
വെള്ളം കയറിക്കിടക്കുന്ന വീടുകളിലെ വെള്ളം നീക്കംചെയ്യുന്നുണ്ടെന്നും കുടിവെള്ള സൗകര്യമുണ്ടാക്കുമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ക്യാമ്പിൽ നിന്ന് പോകുന്നവർക്കും പോയവർക്കും സൗജന്യ കിറ്റ് നൽകും. സ്‌കൂളുകൾ 29ന് തുറക്കുന്നതിനാൽ അവിടങ്ങളിൽ നടത്തുന്ന ക്യാമ്പുകൾ മറ്റിടങ്ങളിലേക്ക് മാറ്റാനും നിർദ്ദേശം നൽകി. അതേസമയം, വീടുകൾ താമസയോഗ്യമല്ലാതായവരുടെ വിവരവും നാശനഷ്ടങ്ങളുടെ കണക്കും ഉടൻ ശേഖരിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments