പ്രളയസമയത്ത് ഒമ്പതുവയസ്സുകാരനെ പുഴയിലേക്കെറിഞ്ഞു; പിതൃസഹോദരന്‍ അറസ്‌റ്റില്‍
പ്രളയസമയത്ത് ഒമ്പതുവയസ്സുകാരനെ പുഴയിലേക്കെറിഞ്ഞു; പിതൃസഹോദരന്‍ അറസ്റ്റില്‍
ഒമ്പതുവയസ്സുകാരനെ പ്രളയസമയത്ത് പുഴയിലെറിഞ്ഞ കേസിലെ പ്രതി അറസ്റ്റില്‍. കുട്ടിയുടെ പിതൃസഹോദരന്‍ മുഹമ്മദാണ് അറസ്റ്റിലായത്. മേലാറ്റൂര്‍ എടയാറ്റൂരിലാണ് സംഭവം. പ്രതിയെ വെള്ളിയാഴ്‌ചയാണ് പൊലീസ് കസ്‌റ്റഡിയിലെടുത്തത്.
ആനക്കയം പാലത്തിനു മുകളില്‍നിന്ന് കടലുണ്ടി പുഴയിലേക്കാണ് ഇയാള്‍ കുട്ടിയെ പ്രളയസമയത്ത് വലിച്ചെറിഞ്ഞത്. മാതാപിതാക്കളില്‍നിന്നു പണം തട്ടിയെടുക്കുന്നതിന്റെ ഭാഗമായാണ് മുഹമ്മദ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് സൂചന.
നാലാംക്ലാസ് വിദ്യാര്‍ഥിയും മംഗലത്തൊടി അബ്ദുള്‍ സലീം-ഹസീന ദമ്പതികളുടെ മകനുമായ മുഹമ്മദ് ഷഹീനെയാണ് മുഹമ്മദ് പുഴയിലെറിഞ്ഞത്. ഈ മാസം പതിമൂന്നു മുതല്‍ ഷഹീനെ കാണാനില്ലായിരുന്നു. കുട്ടിയെ കാണാനില്ലെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതോടെ ഇയാള്‍ ഷഹീനെ പുഴയിലേക്ക് എറിയുകയായിരുന്നു.
ബൈക്കില്‍ ഷഹീന്‍ മുഹമ്മദിനൊപ്പം പോകുന്ന സിസി ടിവി ദൃശ്യങ്ങള്‍ കണ്ടതോടെയാണ് അന്വേഷണം മുഹമ്മദില്‍ ചെന്നെത്തിയത്.