Webdunia - Bharat's app for daily news and videos

Install App

പ്രധാനമന്ത്രിക്ക് ഇപ്പോഴും സംഘപരിവാർ പ്രചാരകന്റെ മനസ്; ആഞ്ഞടിച്ച് മുഖ്യമന്ത്രി

Webdunia
തിങ്കള്‍, 28 ജനുവരി 2019 (19:40 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇപ്പോഴും സംഘപരിവാർ പ്രചാരകന്റെ മനസാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

സംഘപരിവാർ പ്രവര്‍ത്തകരാണ് രാജ്യത്തിന്റെ സംസ്‌കാരം നശിപ്പിക്കുന്നത്. ഭക്ഷണത്തിന്റെയും പശുവിന്റെയും പേരില്‍ മനുഷ്യരെ കൊല്ലുന്ന സ്വന്തം അനുയായികളെയാണ് പ്രധാനമന്ത്രി എതിർക്കേണ്ടതെന്നും പിണറായി പറഞ്ഞു.

പശുവിന്റെ പേരില്‍ മനുഷ്യരെ കൊല്ലുന്ന മാനസികാവസ്ഥയിലേക്ക് രാജ്യത്തെ ചെറുപ്പക്കാരെ എത്തിച്ചത് സംഘപരിവാറാണ്. നിരവധി കുറ്റകൃത്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രവര്‍ത്തകര്‍ക്ക് സംഘപരിവാര്‍ സംരക്ഷണം കൊടുത്തു. ഇക്കാര്യങ്ങള്‍ രാജ്യത്തിന് നന്നായി അറിയാമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.

ന്യൂനപക്ഷ, ഭൂരിപക്ഷ ചേരിതിരിവിനുള്ള ഇത്തരം സംഘപരിവാർ ശ്രമങ്ങൾ കേരളത്തിൽ നടക്കില്ലെന്ന നിരാശയാണ് മോദിയുടെ വിമർശനത്തിന് കാരണം. രാജ്യത്തിന്‍റെ മതനിരപേക്ഷത സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ശരിയായി നിറവേറ്റിയോ എന്ന് മോദി ആത്മപരിശോധന നടത്തണമെന്നും പിണറായി ആവശ്യപ്പെട്ടു.

ഇടതുസർക്കാർ കേരളത്തിന്‍റെ സംസ്‌കാരം തകർക്കുന്നുവെന്ന് കഴി‌ഞ്ഞ ദിവസം പ്രധാനമന്ത്രി വിമർശിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍റെ ദേശീയ സമ്മേളനത്തിടെ മുഖ്യമന്ത്രി നല്‍കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments