Webdunia - Bharat's app for daily news and videos

Install App

ചിന്തയെ തോല്‍പ്പിക്കാന്‍ ഒരു ചന്തുവിനും ആകില്ല മക്കളേ...

എത്ര ട്രോളിയിട്ടും കാര്യമില്ല മക്കളേ...ചിന്തയെ തോല്‍പ്പിക്കാനാവില്ല !

Webdunia
ബുധന്‍, 8 നവം‌ബര്‍ 2017 (13:42 IST)
ജിമിക്കി കമ്മല്‍ എന്ന സൂപ്പര്‍ ഹിറ്റ് പാട്ടിനെ നിരൂപണം ചെയ്ത് സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ ഏറ്റുവാങ്ങിയ യുവ രാഷ്ട്രീയ നേതാവാണ് ചിന്ത ജെറോം. ട്രോളന്മാരുടെ ഇഷ്ട കഥാപാത്രമായി മാറിയ ചിന്ത കഴിഞ്ഞ ദിവസം വീണ്ടും എത്തിയിരുന്നു. ഇന്ത്യ-ന്യൂസിലാന്‍ഡ് ട്വന്റി20 മത്സരത്തില്‍ വ്യത്യസ്തമായ പോസ്റ്ററുമായെത്തിയാണ് ചിന്ത ജെറോം ഏവരെയും ഞെട്ടിച്ചത്.
 
ലോകം മുഴുവന്‍ ഉറ്റുനോക്കിയ കാര്യവട്ടം സ്‌റ്റേഡിയത്തിലെ ഗ്യാലറിയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രവുമായാണ് ചിന്ത കളി കാണാനെത്തിയത്. ഇന്ത്യ-ന്യൂസിലാന്‍ഡ് ട്വന്റി20 പരമ്പരയിലെ അവസാന മത്സരമാണ് കഴിഞ്ഞദിവസം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്നത്. 
 
മഴ കളിമുടക്കുമെന്ന് കരുതിയിരുന്നെങ്കിലും ഓവറുകള്‍ വെട്ടിച്ചുരുക്കി അവസാനനിമിഷം മത്സരം ആരംഭിച്ചു. മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി ഇന്ത്യ പരമ്പര സ്വന്തമാക്കുകയും ചെയ്തു. മിക്കവരും പ്രിയപ്പെട്ട ക്രിക്കറ്റ് താരങ്ങളുടെ പ്ലക്കാര്‍ഡുമായെത്തിയപ്പോള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രവുമായെത്തിയാണ് ചിന്ത ശ്രദ്ധ പിടിച്ചുപറ്റിയത്. 
 
ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന ക്രിക്കറ്റ് മത്സരത്തിനിടയില്‍ കേരള രാഷ്ട്രീയത്തെ ഉയര്‍ത്തിക്കാണിച്ചതിന് ചിന്തയെ അനുകൂലിച്ച് നിരവധിപേരാണ് ഫേസ്ബുക്കില്‍ കമന്റ് ചെയ്തിരിക്കുന്നത്. അതേസമയം, ചിന്തയുടെ പ്ലക്കാര്‍ഡിനെ വിമര്‍ശിക്കാനും ചിലരുണ്ടായിരുന്നു. ക്രിക്കറ്റിനെ രാഷ്ട്രീയമായി കൂട്ടിക്കലര്‍ത്തുന്നതിനോട് എതിര്‍പ്പെന്നാണ് പ്രതികൂലിക്കുന്നവരുടെ നിലപാട്. ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് താഴെ ജിമിക്കി കമ്മല്‍ ട്രോളുകളെ ഓര്‍മ്മിപ്പിച്ചും ഒട്ടേറേപേര്‍ കമന്റ് ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments