എന്തുകൊണ്ടിവിടെ കൂടുതൽ മത്സരങ്ങൾ നടക്കുന്നില്ല? അമ്പരന്ന് കോഹ്‌ലി!
എന്തുകൊണ്ട് 29 വർഷം? കോഹ്ലി ചോദിക്കുന്നു
29 വർഷങ്ങൾക്കു ശേഷമാണ് തിരുവനന്തപുരം നഗരത്തിൽ ക്രിക്കറ്റ് അരങ്ങേറുന്നത്. മഴയായിട്ടു കൂടി കളികാണാൻ എത്തിയ ആരാധകവൃത്തം കണ്ട് അമ്പരന്നിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. മത്സര ശേഷം നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ഇക്കാര്യം തുറന്നു പറയുകയും ചെയ്തു.
കനത്ത മഴ തുടര്‍ന്നിട്ടും കളി കാണാനായി ക്ഷമയോടെ കാത്തിരുന്ന കാണികള്‍ തീര്‍ച്ചയായും മത്സരം വിജയിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അവരത് അര്‍ഹിക്കുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് ഇവിടെ കൂടുതൽ മത്സരങ്ങൾ നടക്കാത്തതെന്ന് അത്ഭുതം തോന്നുന്നു. മനോഹരമായ സ്റ്റേഡിയവും ഔട്ട് ഫീല്‍ഡുമാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേത്. കാണികളുടെ പിന്തുണയെക്കുറിച്ച് പറയാന്‍ വാക്കുകളില്ലെന്നും കോഹ്‌ലി പറഞ്ഞു.
'ഇത്രയും വലിയ ഇടവേള ഞങ്ങള്‍ക്ക് നിരവധി ഇതിഹാസങ്ങളെ നഷ്ടമാക്കി' എന്ന തരത്തിലുള്ള ബാനറുകൾ ആരാധകർ സ്റ്റേഡിയത്തിൽ ഉയർത്തിപ്പിടിച്ചിരുന്നു. നാല്‍പതിനായിരത്തിലധികം കാണികളാണ് ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരം കാണാന്‍ കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. മത്സരത്തിൽ ആറു റൺസിനാണ് ഇന്ത്യ വിജയിച്ചത്.