ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ കോംപാക്ട് എസ്‌യുവി എന്ന വിശേഷണത്തോടെ മാഗ്നൈറ്റിനെ ഇന്ത്യൻ വിപണിയിലെത്തിച്ച് നിസ്സാൻ. നിലവിൽ 4.99 ലക്ഷം രൂപ മുതൽ 9.45 ലക്ഷം രൂപ വെരെയാണ് വാഹനത്തിന്റെ വില എന്നാൽ ഡിസംബർ 31 വരെ മാത്രമായിരിയ്ക്കും ഈ വിലയിൽ വാഹനം സ്വന്തമാക്കാനാവുക, ജനുവരി ഒന്നു മുതൽ വിലയിൽ വർധനവുണ്ടാകും. പുതിയ വില പിന്നീടായിരിയ്ക്കും പ്രഖ്യാപിയ്ക്കുക.
XE, XL, XV, XV പ്രീമിയം എന്നിങ്ങനെ നാല് വേരിയന്റുകളില്‍ മഗ്നൈറ്റ് എത്തിയിരിയ്ക്കൂന്നത്. കഴ്ചയിൽ കരുത്ത് തോന്നുന്ന ഡിസൈനാണ് മാഗ്നൈറ്റിന് നൽകിയിരിയ്ക്കുന്നത്. വലിയ ഗ്രില്ലിന്റെ ഡിസൈനാണ് ഇതിൽ ഏറ്റവും പ്രധാനം, വശങ്ങളിലും ഈ കരുത്തൻ ഡിസൈൻ ശൈലി വ്യക്തമാണ്. റെനോയുടെ എച്ച്‌ബിസി കൺസെപ്റ്റിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ് നിസാൻ പുതിയ വാഹനം ഒരുക്കുന്നത്.
നാലുമീറ്ററിൽ താഴെ വലിപ്പമുള്ള വാഹനം റെനോ ട്രൈബർ ഒരുക്കിയിരിയ്ക്കുന്ന സിഎംഎഫ്എ പ്ലാറ്റ്ഫോമിലാണ് ഒരുക്കിയിരിയ്ക്കുന്നത്. റെനോ ട്രൈബറിലെ 1.0 ലിറ്റർ 3 സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ ആയിരിയ്ക്കും വാഹനത്തിന് കരുത്തുപകരുക. 95 എച്ച്‌പി കരുത്ത് ഉത്പാദിപ്പിയ്ക്കാൻ ഈ എഞ്ചിനാകും മാരുതി സുസൂക്കിയുടെ വിറ്റാര ബ്രെസ, ഹ്യൂണ്ടായ്‌യുടെ വെന്യു, മഹീന്ദ്രയുടെ എക്സ്‌യുവി 300 എന്നിവയായിരിക്കും നിസാൻ മാഗ്നൈറ്റിന്റെ പ്രധാന എതിരാളികൾ.