വി20 പ്രോയെ ഇന്ത്യാൻ വിപണിയിൽ അവതരിപ്പിച്ച് ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോ. 29,990 രൂപയാണ് ഇന്ത്യൻ വിപണിയിൽ സ്മാർട്ട്ഫോണിന്റെ വില എന്നാണ് റിപ്പോർട്ടുകൾ. 8 ജിബി റാം 128 ജിബി സ്റ്റോറേജ് പതിപ്പിലാണ് സ്മാർട്ട്ഫോൺ വിപണിയിൽ എത്തിയിരിയ്ക്കുന്ന. വിവോ ഇ സ്റ്റോർ, ആമസോൺ, ഫ്ലിപ്കാർട്ട്, പേടിഎം മാൾ, ടാറ്റ ക്ലിക്, ബജാജ് ഫിൻവെസ്റ്റ് ഇഎംഐ സ്റ്റോർ എന്നിയിലൂടെ സ്മാർട്ട്ഫോൺ വാങ്ങാനാകും. ക്രോമ, റിലയൻസ് ഡിജിറ്റൽ തുടങ്ങിയ ഓഫ്‌ലൈൻ സ്റ്റോറുകൾ വഴിയും സ്മാർട്ട്ഫോൺ വാങ്ങാം.
6.44 ഇഞ്ച് ഫുള്‍ എച്ച്‌ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഫൊണിൽ നൽകിയിരിയ്ക്കുന്നത്. 64 എംപി പ്രൈമറി ലെന്‍സടങ്ങുന്ന ട്രിപ്പിള്‍ ക്യാമറയാണ് വി 20 പ്രോയിൽ നൽകിയിരിയ്ക്കുന്നത്. 8 എംപി വൈഡ് ആംഗിള്‍ ലെന്‍സ്, 2 എംപി മോണോ ലെന്‍സ് എന്നിവയാണ് മറ്റു സെൻസറുകൾ. 44 എംപി പ്രൈമറി സെൻസറും 8 എംപി സെക്കൻസറും അടങ്ങുന്ന ഡ്യുവൽ സെൽഫി ഷൂട്ടറാണ് ഫോണിൽ ഉള്ളത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 765 പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസിലാണ് സ്മാർട്ട് പ്രവർത്തിയ്ക്കുക. 33W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 4,000 എംഎഎച്ച് ബാറ്ററിയും നല്‍കിയിരിയ്ക്കുന്നു