Publish Date: Sun, 05 Dec 2021 (15:32 IST)
Updated Date: Sun, 05 Dec 2021 (15:35 IST)
മോഡലുകളുടെ അപകടമരണവുമായി ബന്ധപെട്ട കേസിൽ അറസ്റ്റിലായ സൈജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ റെയ്‌ഡിൽ കൊച്ചിയിലെ അനധികൃത ചൂതാട്ടകേന്ദ്രം കണ്ടെത്തി. ചെലവന്നൂരിലെ ഫ്ലാറ്റിലാണ് ചൂതാട്ടുകേന്ദ്രം കണ്ടെത്തിയത്.
മാഞ്ഞാലി സ്വദേശിയായ ടിക്‌സൻ വാടകയ്ക്ക് എടുത്ത ഫ്ലാറ്റിലാണ് ചൂതാട്ടകേന്ദ്രം പ്രവർത്തിച്ചുവന്നത്. കഴിഞ്ഞ ദിവസം വരെയും ചൂതാറം നടന്നിരുന്നതായി പോലീസ് കണ്ടെത്തി. ഫ്ലാറ്റിൽ നിന്ന് കഞ്ചാവും മറ്റ് ലഹരിവസ്‌തുക്കളും കണ്ടെത്തിയിട്ടുണ്ട്. മരട് ഉൾപ്പടെയുള്ള മേഖലകളിൽ സമാനമായ രീതിയിൽ പരിശോധന നടത്തുന്നുണ്ട്.