Publish Date: Sun, 14 Oct 2018 (16:22 IST)
Updated Date: Sun, 14 Oct 2018 (16:23 IST)
സികെ ജാനു നേതൃത്വം നൽകുന്ന ജനാധിപത്യ രാഷ്ട്രീയ സഭ എൻഡിഎ വിട്ടു. എൻഡിഎ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കാത്തതിനാലാണു മുന്നണി വിടുന്നതെന്നു സി.കെ.ജാനു പറഞ്ഞു. രണ്ടര വര്‍ഷം കാത്തിരുന്നു. എൻഡിഎ യോഗം പോലും നടക്കുന്നില്ല. അതുകൊണ്ടാണു മുന്നണി വിട്ടതെന്ന് ജാനു വ്യക്തമാക്കി.
ബിഡിജെഎസിൽ ചേരുമെന്ന അഭ്യൂഹങ്ങള്‍ തള്ളിയാണ് സി.കെ.ജാനു 2016ൽ സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത്. എങ്കിലും ബിഡിജെഎസ് ഉൾപ്പെടുന്ന എന്‍ഡിഎയില്‍ തന്നെ ചേർന്നു പ്രവർത്തിക്കാനായിരുന്നു തീരുമാനം