Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മിനിമം ചാർജ് വർധിപ്പിക്കതെ മുന്നോട്ടുപോകാനാവില്ല; സംസ്ഥാനത്ത് പ്രൈവറ്റ് ബസുടമകൾ വീണ്ടും സമരത്തിലേക്ക്

മിനിമം ചാർജ് വർധിപ്പിക്കതെ മുന്നോട്ടുപോകാനാവില്ല; സംസ്ഥാനത്ത് പ്രൈവറ്റ് ബസുടമകൾ വീണ്ടും സമരത്തിലേക്ക്
, വെള്ളി, 21 സെപ്‌റ്റംബര്‍ 2018 (14:53 IST)
ഇന്ധന വില വർധനവിന്റെ പശ്ചാത്തലത്തിൽ സ്വകാര്യ ബസുടമൾ വീണ്ടും സമരത്തിലേക്ക്. സംസ്ഥാനം നേരീട്ട പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ചാർജ് വർധന എന്ന ആവശ്യത്തിനു പകരം. നികുതിയിലിളവ് അനുവദിക്കുക ഇന്ധനത്തിന് സബ്സിഡി നൽകുക എന്ന ആവശ്യമാണ് ബസുടമകൾ പ്രധാനമായും ഉന്നയിക്കുന്നത്.  
 
ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറാ‍യി വിജയനുമായും ഗതാഗത മന്ത്രിയുമായും ബസ് ഉടമകൾ ചർച്ച നടത്തും. ചർച്ചയിൽ ധാരണയായാൽ സമരം നടത്താനാണ് ബസുടമകളുടെ തീരുമാനം സ്വകാര്യ ബസുകൾക്ക് നികുതിയടക്കാൻ സർക്കാർ നീട്ടി നൽകിയ സമയം ഈ മാസം 30ന് അവസാനിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് സമരവുമായി ബസുടമകൾ രംഗത്തെത്തിയിരിക്കുന്നത്. 
 
വിദ്യാർത്ഥികളുടെ ചാർജിൽ വർധന വേണം എന്ന ആവശ്യവും. മിനിമം ചാർജ് 10 രൂപയിലേക്ക് ഉയർത്തനുള്ള ആവശ്യവും ഉന്നയിച്ചേക്കും എന്നാണ് സൂചന. ഇന്ധന വില കുതിച്ചുയരുന്ന സാഹചര്യത്തിൽ മിനിമം ചാർജ് വർധന എന്ന ആവശ്യം സർക്കാർ പരിഗണിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫ്രാങ്കോയെ വെള്ളം കുടിപ്പിച്ച മൂന്ന് ചോദ്യങ്ങൾ; ചടങ്ങിൽ പങ്കെടുക്കാൻ വിളിച്ചത് കന്യാസ്ത്രീ, മാമോദീസ ദിവസം ആരുമൊന്നുമറിഞ്ഞില്ല