Webdunia - Bharat's app for daily news and videos

Install App

കൈക്കൂലി: രണ്ട് ഫീൽഡ് അസിസ്റ്റന്റുമാർ പിടിയിൽ

എ കെ ജെ അയ്യര്‍
വെള്ളി, 7 ജനുവരി 2022 (19:57 IST)
പാലക്കാട്: കൈക്കൂലിയുമായി ബന്ധപ്പെട്ട കേസിൽ രണ്ട് വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരെ വിജിലൻസ് കൈയോടെ പിടികൂടി. കോങ്ങാട് വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റുമാരായ മനോജ്, പ്രസന്നൻ എന്നിവരാണ് പിടിയിലായത്.

കോങ്ങാട്ടെ ചല്ലിക്കൽ സ്വദേശി കുമാരൻ എന്ന വൃദ്ധന്റെ പരാതിയിൽ നടത്തിയ പരിശോധനയിലാണ് ഇരുവരെയും കുടുക്കിലാക്കിയത്. കുമാരൻ നൽകിയ കൈക്കൂലി തുകയായ അര ലക്ഷം രൂപയും ഇവരിൽ നിന്ന് കണ്ടെടുത്തു.

കുമാരന് പൈതൃക സ്വത്തായി 53 സെന്റ് ലഭിച്ചതിനു പുറമെ 16 സെന്റും കൈവശം ഉണ്ടായിരുന്നു. ക്യാൻസർ രോഗിയായ മകളുടെ ചികിത്സയ്ക്ക് പണം ആവശ്യമായപ്പോഴാണ് 16 സെന്റ്‌ ഭൂമിയുടെ പട്ടയം ശരിയാക്കാൻ തീരുമാനിച്ചത്. കുമാരൻ അപേക്ഷ നൽകിയപ്പോൾ കൈക്കൂലിയായി ഒരു ലക്ഷം രൂപ ലഭിച്ചാൽ കാര്യം ശരിയാക്കാമെന്ന് മനോജ്ഉം പ്രസന്നനും പറഞ്ഞു. എന്നാൽ ഈ തുക ഇല്ലെന്നു പറഞ്ഞതോടെ തുക 55000 രൂപയാക്കി കുറയ്ക്കാം എന്ന് സമ്മതിച്ചു.

തുടർന്നാണ്  സഹികെട്ട കുമാരൻ പാലക്കാട് വിജിലൻസ് ഡി.വൈ.എസ്.പി.ഷംസുദ്ദീനെ വിവരം അറിയിച്ചത്. ആദ്യം അയ്യായിരം നൽകി. പിന്നീടാണ് വിജിലൻസ് പറഞ്ഞതുപോലെ കുമാരൻ ബാക്കി തുകയായ അര ലക്ഷം രൂപ നൽകിയത്. പണം വാങ്ങിയതും ഇരുവരെയും കൈയോടെ പിടികൂടുകയും ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments