സബ് രജിസ്ട്രാർ ഓഫീസിൽ നിന്ന് മദ്യവും പണവും പിടിച്ചെടുത്തു

എ കെ ജെ അയ്യര്‍
ശനി, 19 ഫെബ്രുവരി 2022 (17:13 IST)
തിരുവനന്തപുരം : തിരുവനന്തപുരത്തെ ചാല സബ് രജിസ്ട്രാർ ഓഫീസിൽ നിന്ന് മദ്യവും കണക്കിൽ പെടാത്ത 6660 രൂപയും പിടിച്ചെടുത്തു. വിജിലൻസിന്റെ മിന്നൽ പരിശോധനയിലാണ് റെക്കോഡ് റൂമിലെ ഫയലുകൾക്കിടയിൽ ഒളിപ്പിച്ചിരുന്ന പണവും രണ്ട് കുപ്പി വിദേശമദ്യവും പിടിച്ചെടുത്തത്.

ആധാരമെഴുത്തുകാരിൽ നിന്നും ആധാരം രജിസ്റ്റർ ചെയ്യാൻ എത്തുന്നവരിൽ നിന്നും  വാങ്ങുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നൽ പരിശോധന. വിജിലൻസ് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഡി.വൈ.എസ്.പി അജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

വൈകിട്ടായിരുന്നു പരിശോധന തുടങ്ങിയത്. ദിവസം അവസാനിക്കാറായപ്പോൾ പരിശോധന നടത്തിയതിനാൽ ഉച്ചയ്ക്ക് ശേഷം ലഭിച്ച പണം മാത്രമേ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളൂ എന്നാണു നിഗമനം. ദിവസവും കുറഞ്ഞത് പതിനായിരം രൂപയിലധികം രൂപംകൈക്കൂലി ഇനത്തിൽ ഇവിടെ എത്താറുണ്ടെന്നാണ് കണക്കാക്കുന്നത്. 
 
ജീവനക്കാരുടെ വൈകിട്ടത്തെ പതിവ് ആഘോഷത്തിനാണ് മദ്യം വാങ്ങിയതെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ഫ്‌ളാറ്റുകൾ, വസ്തുക്കൾ എന്നിവയുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ടാണ് കൂടുതൽ കൈക്കൂലി ലഭിക്കുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

56 ഇഞ്ചിന്റെ നെഞ്ചളവാണ്, പക്ഷേ ഒറ്റ ചോദ്യത്തില്‍ വിറച്ചു, നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തകയുടെ എഫ്ബി, ഇന്‍സ്റ്റ പൂട്ടിച്ചു

വന്ദേമാതരം രാജ്ഭവന്റെ നിർദേശം, എഴുന്നേറ്റ് നിന്നപ്പോൾ ആണ് കേട്ടത്: മുഖ്യമന്ത്രി

ലീഗിനു വഴങ്ങി സതീശൻ; സുപ്രധാന വകുപ്പുകൾ കൈമാറി, കോൺഗ്രസിൽ അമർഷം

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

എല്ലാം കാണുക

ഏറ്റവും പുതിയത്

മോദി-സതീശന്‍ കൂടിക്കാഴ്ച ചൊവ്വാഴ്ച; ജിഎസ്ടി, പി എം ശ്രീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സാധ്യത

ഇന്ധനവില വർധന: അന്ന് സതീശൻ പറഞ്ഞത് സംസ്ഥാന നികുതി കുറയ്ക്കാൻ !

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തൃപ്തനല്ല; സ്വര്‍ണം കട്ടവരെ വെറുതെ വിടില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരന്‍

ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗം തുടരും; കേരളത്തിലും തമിഴ്നാട്ടിലും മഴ, ഇടിമിന്നല്‍ മുന്നറിയിപ്പ്

എല്ലാ രാജ്യങ്ങളിലും മണ്ടന്മാരുണ്ട്: ഇന്ത്യക്കാര്‍ക്കെതിരായ വംശീയ അധിക്ഷേപത്തില്‍ മാര്‍ക്കോ റൂബിയോ

അടുത്ത ലേഖനം
Show comments